HomeNewsCharityപ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’

mes-alumni

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’

വളാഞ്ചേരി: കലാലയത്തിലെ പഴയകാല സുഹൃത്തുക്കള്‍ ഒത്തുചേരുന്നതും സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദം പങ്കുവെക്കുന്നതും ഇന്നത്തെക്കാലത്ത് പുതുമയല്ല. എന്നാല്‍ ഇത്തരം വാട്സ് ആപ്പ് കൂട്ടായ്മകള്‍ ഉപയോഗിച്ച് പ്രളയത്തില്‍ എല്ലാം നഷ്ടമായ കേരളത്തിന് സഹായഹസ്തവുമായി സജീവ പങ്കാളിത്തമാവുകയാണ് വളാഞ്ചേരി എം.ഇ.എസ് കോളേജിലെ 1984-86 പ്രീ ഡിഗ്രി ബാച്ചിന്റെ ‘ചങ്ങാതിക്കൂട്ടം’.
changathikoottam-alumni
മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ട ഇരിമ്പിളിയം പഞ്ചായത്തിലെ മോസ്‌കോയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കിടക്കകള്‍ നല്‍കിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ കൂട്ടായ്മ വേറിട്ട് നില്‍ക്കുന്നത്. പ്രളയത്തിന് മുമ്പ് എല്ലാം ഉള്ളവരായിരുന്ന ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും മാത്രമല്ല സാധാരണ ജീവതത്തിലേക്ക് മടങ്ങാന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ളവയും ആവശ്യമാണെന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ആശയമാണ് ഈ ഉദ്യമത്തിന് പിന്നില്‍.
ad
ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലെ അംഗമായ ഹാരിസ് കളത്തില്‍ വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ മഞ്ജു, ചങ്ങാതിക്കൂട്ടം കൂട്ടായ്മയുടെ ചെയര്‍മാന്‍ മുരളീകൃഷ്ണന്‍, സെക്രട്ടറി റസാഖ് പുത്തനത്താണി, ട്രഷറര്‍ ബാബുരാജ്, നാസര്‍, ശശിധരന്‍, മണികണ്ഠന്‍, മുരളീധരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!