HomeNewsArtsഅക്ഷര വിരുന്നൊരുക്കി മീലാദ് മാസത്തെ യാത്രയാക്കി തർളാട് ഗ്രാമം

അക്ഷര വിരുന്നൊരുക്കി മീലാദ് മാസത്തെ യാത്രയാക്കി തർളാട് ഗ്രാമം

meelad-tharlaad

അക്ഷര വിരുന്നൊരുക്കി മീലാദ് മാസത്തെ യാത്രയാക്കി തർളാട് ഗ്രാമം

കൽപ്പകഞ്ചേരി: വിശ്വ വിമോചകൻ മുഹമ്മദ് നബിയുടെ ജനന മാസം വിട പറഞ്ഞപ്പോൾ നബി ജീവിതത്തെ പഠനവിധേയമാക്കാനും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാനും ചെറുരീതിയിലെങ്കിലും സാധ്യമായതിന്‍റെ നിര്‍വൃതിയിലാണ് രണ്ടത്താണി തര്‍ളാട് ഗ്രാമ വാസികള്‍. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പതിവ് നബിദിന പരിപാടിളും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഗണ്യമായി കുറഞ്ഞതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും പങ്കെടുക്കാൻ സാധ്യമാകുന്ന ഒരു നബിദിന വിശേഷാൽ സംരംഭം എന്ന നിലയിൽ നിർദേശിച്ച ഫാമിലി മീലാദ് മാഗസിൻ നിർമ്മാണത്തിന് ഗ്രാമത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അമ്പതോളം മാഗസിനുകൾ നിർദിഷ്ട പദ്ധതിയിൽ സമർപ്പിച്ചു. പ്രവാചക ജീവിതത്തിന്റെ സർവതല സ്പർശിയായ പ്രമേയങ്ങൾ, ചരിത്രങ്ങൾ, നബി ദർശനങ്ങളുടെ കാലിക പ്രസക്തി, പ്രശ്നോത്തരി കഥ കവിത അറബിക് കാലിഗ്രഫി അത്യാകർഷകമായ കൈകാര്യമികവുകൾ ഒത്തുചേർന്ന വിഷയ വിന്യാസങ്ങൾ എന്നിവകൊണ്ട് സർഗ്ഗ സമ്പന്നമായ ഓരോ മാഗസിനും മേത്തരം ആനുകാലികങ്ങളോട് കിടപിടിക്കും വിധം വിഭവ സമ്പന്നമായിരുന്നു.
meelad-tharlaad
തർളാട് മിസ്ബാഹുൽ ഹുദ മദ്രസക്ക് കീഴിൽ സംഘടിപ്പിച്ച നബിദിന വിശേഷാൽ ഫാമിലി മാഗസിൻ നിർമ്മാണ പദ്ധതിക്ക് പ്രധാനാധ്യാപകൻ ജമാലുദ്ധീൻ സഖാഫി, ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പങ്കാളിത്തം വർദ്ധിപ്പിച്ചു. നിർമ്മാണം പൂർത്തിയായി സമർപ്പിച്ച അമ്പതോളം ഫാമിലി മീലാദ് മാഗസിനുകളുടെ പ്രകാശന കർമ്മം മിസ്ബാഹുൽ ഹുദാ മദ്രസ അങ്കണത്തിൽ നടന്നു. പ്രധാനാധ്യാപകൻ ജമാലുദ്ദീൻ സഖാഫി പുന്നത്തലയുടെ അധ്യക്ഷതയിൽ രണ്ടത്താണി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ഹുദവി ജമാഅത്തുൽ ഹുദാ സെക്രട്ടറി മാനു ആലുങ്ങലിന് നൽകി പ്രകാശനം ഉദ്ഘാടനം ചെയ്തു. യുഎ റഷീദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുഹമ്മദ് ഷാഫി സിപി, റഫീഖ് ഫാളിലി, മുഹമ്മദ് ഷമീം മുഈനി, അലി അംജദി, ജുനൈദ് ഫാളിലി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!