HomeNewsEducationNews‘തണൽത്തീരം’ ക്ലാസുകൾകൾക്ക് വളാഞ്ചേരിയിൽ തുടക്കമായി

‘തണൽത്തീരം’ ക്ലാസുകൾകൾക്ക് വളാഞ്ചേരിയിൽ തുടക്കമായി

thanaltheeram-2023-valanchery

‘തണൽത്തീരം’ ക്ലാസുകൾകൾക്ക് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെയും വളാഞ്ചേരി ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും വിജയതീരം(2) പദ്ധതിയുടെ ഭാഗമായുള്ള തണൽ തീരം (സപ്പോർട്ടിംഗ് ക്ലാസുകൾ ) ക്ലാസുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലസി അധ്യക്ഷനായി. വളാഞ്ചേരി നഗരസഭയിൽ നിന്നും 460 കുട്ടികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ സപ്പോർട്ടിംഗ് ക്ലാസ്സ് ആവിശ്യമുള്ള 130 കുട്ടികൾക്ക് വളാഞ്ചേരിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തി പരിചയമുള്ള മഹാത്മ കോളേജ്, എ.പി.ജെ. അക്കാദമി, സ്കൈ പ്ലസ്സ് അക്കാദമി എന്നീ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ആണ് സപ്പോർട്ടിംഗ് ക്ലാസ്സുകൾ നൽകുന്നത്. വിജയ തീരം ഒന്നാം ഘട്ടത്തിൽ മികച്ച വിജയം ഉണ്ടാകാൻ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തണൽ തീരം സപ്പോർട്ടിംഗ് ക്ലാസ്സുകൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ, മഹാത്മ കോളേജ് പ്രിൻസിപ്പൾ ഫാറൂഖ് മാസ്റ്റർ, എ.പി.ജെ അക്കാദമി പ്രിൻസിപ്പൾ നാസർ, സ്കൈ പ്ലസ്സ് അക്കാദമി പ്രിൻസിപ്പൾ റിൻഷാദ്, അദ്ധ്യാപകൻ ഓ കെ രാജേന്ദ്രൻ, വിജയ തീരം കോർഡിനേറ്റർ വാഹിദ് മാഷ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച മുതൽ ഇവർക്കുള്ള സപ്പോർട്ടിംഗ് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!