HomeNewsReligionപൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി

പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി

pookattiyoor-temple-talapoli

പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി

എടയൂർ: പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി. രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമത്തോടെ പൂജാകർമ്മങ്ങൾക്ക് തുടക്കമായി. ശേഷം അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകപൂജ, കലശം, പഞ്ചഗവ്യ അഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. പൂജ കർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി പുതുമനമഠം ചന്ദ്രൻ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, സുരേഷ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിലും നടന്നു. 11.30 ന് കലാമണ്ഡലം വിനോദ് സംഘം മേളം അവതരിപ്പിച്ചു.
pookattiyoor-temple-talapoli
വൈകീട്ട് 4 മണിക്ക് വലിയ കുന്ന് നാരായണാ വാദ്യ കലാക്ഷേത്രം ത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും ഉൽസവത്തിന് അരങ്ങായി. 6.30 ന് ദീപാരാധന, ശേഷം പുറത്തേക്ക് എഴുന്നെള്ളിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്ക് . തിരിച്ച് എഴുന്നെള്ളിച്ച ശേഷം അത്താഴ പൂജ , ചുറ്റു താലപ്പൊലി എന്നിവക്ക് ശേഷം കൂറ വലിക്കൽ ചടങ്ങോടെ വേല മഹോത്സവത്തിന് സമാപനമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!