HomeNewsProtestദേശീയപാത സര്‍വേ നടപടി കുറ്റിപ്പുറത്ത് തുടങ്ങി; പ്രതിഷേധവുമായി നാട്ടുകാര്‍

ദേശീയപാത സര്‍വേ നടപടി കുറ്റിപ്പുറത്ത് തുടങ്ങി; പ്രതിഷേധവുമായി നാട്ടുകാര്‍

Nh-survey

ദേശീയപാത സര്‍വേ നടപടി കുറ്റിപ്പുറത്ത് തുടങ്ങി; പ്രതിഷേധവുമായി നാട്ടുകാര്‍

സർവെക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സര്‍വേ നടപടികള്‍ നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. എന്നാല്‍ എവിടെയും സര്‍വേ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ല. ഉപരോധ ശ്രമം നടത്താനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് നടയുകയായിരുന്നു.Nh-kuttippuram

പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം 45 മീറ്റര്‍ ബി ഒ ടി(ബില്‍റ്റ് ഒപ്പറേറ്റ് ട്രാന്‍സ്ഫര്‍) പാത 30 മീറ്ററായി ചുരുക്കണമെന്നും 30 മീറ്റര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കാവു എന്നുമാണ്. എന്നാല്‍ കേരളത്തിനു പുറത്ത് ദേശീയപാതയുടെ വീതി 60 മീറ്ററാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത് 45 മീറ്ററായി കുറയ്ക്കുകയായിരുന്നു. ഇത് വീണ്ടും 30 മീറ്ററായി കുറയ്ക്കുക എന്നത് സാധ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്.

സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഭൂമിവില നിശ്ചയിക്കണമെന്നായിരുന്നു നാട്ടുകാരുടെ മറ്റൊരു ആവശ്യം. എന്നാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ വില നിശ്ചയിക്കാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

ലഭിക്കുന്ന വില ഉള്‍പ്പെടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭൂവുടമകള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനു വേണ്ടി ഇന്നലെ യോഗം വിളിച്ചിരുന്നു. എന്നാല്‍ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. അതിനിടെ റോഡ് ഉപരോധിക്കാനുള്ള നാട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു.

Nh-surveyദ്രുത കര്‍മസേന ഉള്‍പ്പെടെ വന്‍ പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. ഡെപ്യൂട്ടി കളക്ടര്‍ ജെ അരുണിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥരുടെ സമീപവും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!