HomeNewsEducationNewsപ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു

പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു

anganwadi-puramannur-stone

പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു

ഇരിമ്പിളിയം : 2018-ലും 2019-ലുമുണ്ടായ പ്രളയത്തിൽ തകർന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു. ഇരിമ്പിളിയം പുറമണ്ണൂർ സൗത്തിലെ 39-ാം നമ്പർ അങ്കണവാടിക്കാണ് പുതിയ കെട്ടിടമുയരുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം. പുറണ്ണൂരിലെ ആറ്, ഏഴ് വാർഡുകളിലെ കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്.
anganwadi-puramannur-stone
പ്രളയത്തിൽ കെട്ടിടം തകർന്നതോടെ രണ്ട് വർഷമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. തറക്കല്ലിടൽ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, കെ.എം. അബ്ദുറഹ്‌മാൻ, കെ.പി. ജസീന, എൻ. ഖദീജ, ഷഹനാസ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!