HomeNewsInaugurationമാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു

smrithitheeram-marakkara

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു

മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് നിർമിച്ച പൊതുശ്‌മശാനം ‘സ്‌മൃതിതീരം’ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നാടിനു സമർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ, വിവിധ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരായ സിനോബിയ, കെ.പി. വഹീദ, ഹസീന ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ഒ.കെ. സുബൈർ, എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത്, പി. മൻസൂറലി തുടങ്ങിയവർ പ്രസംഗിച്ചു. 18-ാംവാർഡിൽ മുഴങ്ങാണിയിൽ ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽനിന്നനുവദിച്ച 75 ലക്ഷം വിനിയോഗിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം നിർമിച്ചത്.
smrithitheeram-marakkara
മൃതദേഹം സംസ്‌കരിക്കാൻ ഭൂമിയില്ലാത്തവർക്ക് വലിയൊരാശ്വാസമാണ് മുഴങ്ങാണിയിലെ പൊതുശ്‌മശാനം. ഈയിടെ അന്തരിച്ച മാറാക്കര മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1980-ൽ സ്ഥലം ഏറ്റെടുത്തശേഷം വിവിധ ഭരണസമിതികൾ ഇതു യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുകയായിരുന്നു. ഗ്യാസുപയോഗിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ സംവിധാനമാണ് ശ്‌മശാനത്തിലുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!