HomeNewsInaugurationകുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു

കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു

kudumbasree-kiosk-valanchery

കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ ആബിദ മൻസൂർ, ഷൈലജ കെ.വി, , കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോയ് ഫ്രീ സുദർശൻ,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ സ്മിത ഒ, രഘു എം , ജിജി സി.വി, എം.ഇ.സി രേഷ്മ, ഇരിമ്പിളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശശികല, കൽപകഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന, കുറ്റിപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാജിത, കുടുംബശ്രീ അക്കൗണ്ടന്റ്മാരായ നിഷ കെ.സി, ഷൈന സദൻ ഉപസമിതി കൺവീനർമാരായ സത്യഭാമ കെ, സജിനി എം, ഫാത്തിമ സുഹറ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്‌ സ്വാഗതവും സിഡിഎസ് ചെയ്യർപേഴ്‌സൻ ഷൈനി സി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!