HomeNewsMeetingവളാ‍ഞ്ചേരി എംഇഎസ് സെന്‍ട്രല്‍ സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

വളാ‍ഞ്ചേരി എംഇഎസ് സെന്‍ട്രല്‍ സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

വളാ‍ഞ്ചേരി എംഇഎസ് സെന്‍ട്രല്‍ സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

വളാഞ്ചേരി: വളാഞ്ചേരി ഡോ. എന്‍ കെ മുഹമ്മദ് മെമ്മോറിയല്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപനത്തിന്റെ ഭാഗമായ പൊതു സമ്മേളനം കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ വ്യാജവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണെന്നും ഇതില്‍ നിന്നും രക്ഷപ്പെടണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.ഇന്നത്തെ നില തുടര്‍ന്നാല്‍ വ്യാജവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറും. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി ഉണ്ടെങ്കിലും നിലവാരം തീരെ ഇല്ല. എണ്ണത്തേക്കാള്‍ മികവാണ് വേണ്ടത്. അറിവുകള്‍ ഏതു നിലയിലും കിട്ടുന്ന കാലത്ത് അധ്യാപനത്തിന്റെ രീതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഡോ. എന്‍ കെ മുഹമ്മദ് അവാര്‍ഡ് മന്ത്രി  കെ ടി ജലീലിന് സ്പീക്കര്‍ സമ്മാനിച്ചു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കടവനാട് മുഹമ്മദ് അധ്യക്ഷനായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഒ ആനന്ദിനുള്ള പുരസ്കാരം സ്പീക്കര്‍ നല്‍കി. രജതജൂബിലി സുവനീര്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ പിടിഎ ചീഫ് കോഓഡിനേറ്റര്‍ വിപി അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു.
വൈക്കത്തൂര്‍ സ്വദേശി പുഷ്പലത സഹായഫണ്ടിലേക്കുള്ള 1,00,001  രൂപയുടെ ചെക്ക് സ്പീക്കറില്‍ നിന്നും വളാഞ്ചേരി പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഭാരവാഹികളായ പി സൈദാലികുട്ടി ഹാജി, വിപിഎം സാലിഹ് എന്നിവര്‍ ഏറ്റുവാങ്ങി.
 സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു ജോസഫ്, വി. മൊയ്തുട്ടി, എന്‍ അബൂബക്കര്‍ ഹാജി, സി ടി സക്കീര്‍ ഹുസൈന്‍, ഒ സി സലാഹുദ്ധീന്‍, ചേക്കു ഹാജി, പി പി ഹമീദ് എന്നിവര്‍ സംസാരിച്ചു.  ഡോ: എന്‍ എം മുജീബ് റഹ്മാന്‍ സ്വാഗതവും വിപി കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!