HomeNewsEducationNewsകുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ പ്രീ മാരീറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിച്ചു

കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ പ്രീ മാരീറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിച്ചു

kmct-premarital-counselling

കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ പ്രീ മാരീറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കുറ്റിപ്പുറം കെ.എം.സി.ടി ആർട്ട് & സയൻസ് കോളേജിൽ മൂന്ന് ദിവസത്തെ പാത്ത് വെ സോഷ്യൽ ലൈഫ് വെൽനസ് കൗൺസിലിങ് കോഴ്സ് (പ്രീമാരിറ്റൽ കൗൺസിലിങ്) ആരംഭിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വെളേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പ്രൊഫ കെ പി ഹസ്സൻ ക്യാമ്പ് വിശദികരണം നടത്തി. കെ.എം.സി.ടി ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ഷംനാസ് ആശംസ അറിയിച്ച ചടങ്ങിൽ കോളേജ് wpc കോ- ഓർഡിനേറ്റർ ഷഹാന സ്വാഗതവും അദ്ധ്യാപിക സുജ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രസ്തുത കൗൺസിലിങ് പരിപാടിയിൽ വിവാഹത്തിലെ നിയമവശങ്ങൾ, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര ബന്ധങ്ങൾ. പഠനവും തൊഴിലും സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയവിനിമയങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചക്ക് വിധേയമാക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!