HomeNewsAchievementsമാലിന്യ സംസ്കരണത്തിലൂടെ നൂതന വരുമാന വർദ്ധന പ്രവർത്തനങ്ങൾ; പെരിന്തൽമണ്ണ നഗരസഭയ്ക്ക്‌ ദേശീയ അംഗീകാരം

മാലിന്യ സംസ്കരണത്തിലൂടെ നൂതന വരുമാന വർദ്ധന പ്രവർത്തനങ്ങൾ; പെരിന്തൽമണ്ണ നഗരസഭയ്ക്ക്‌ ദേശീയ അംഗീകാരം

Nulm-perinthalmanna

മാലിന്യ സംസ്കരണത്തിലൂടെ നൂതന വരുമാന വർദ്ധന പ്രവർത്തനങ്ങൾ; പെരിന്തൽമണ്ണ നഗരസഭയ്ക്ക്‌ ദേശീയ അംഗീകാരം

ന്യൂ ഡൽഹി: കേന്ദ്ര നഗരകാര്യ വകുപ്പ്‌ ദേശീയ നഗര ഉപജീവന ദൗത്യം (NULM) പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിലൂടെ നൂതന വരുമാന വർദ്ധന പ്രവർത്തനങ്ങൾക്ക്‌ ഏർപ്പെടുത്തിയ സ്വഛത എക്സലൻസ്‌ അവാർഡിന്‌ പെരിന്തൽമണ്ണ നഗരസഭയിലെ കണക്കഞ്ചേരി എ.എൽ.എഫ്‌ അർഹത നേടി.
Nulm-perinthalmanna
2 ലക്ഷം രൂപയും ഷീൽഡുമടങ്ങുന്ന എക്സലൻസ് അവാർഡ് കേന്ദ്ര ധനകാര്യ സെക്രട്ടറി ദുർഗ്ഗാ ശങ്കർ മിശ്രയിൽ നിന്ന് പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.
Nulm-perinthalmanna
വാർഡ് തല പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പ്രഖ്യാപിച്ച അവാർഡിൽ മികച്ച പ്രവർത്തനം നടത്തിയ ചെയർമാന്റെ വാർഡ് കൂടിയായ 11-ാം വാർഡ് പഞ്ചമ ജീവനം കുടുംബശ്രീ യൂണിറ്റിനാണ് ഈ വർഷത്തെ കേന്ദ്ര സർക്കാറിന്റെ സ്വച്ഛദാ എക്സലൻസ് അവാർഡ് ലഭിച്ചത്. നഗരസഭാ ജീവനം ശുചിത്വ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധങ്ങളായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയും, ഖര-ജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം, വീടുകളും, പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചിട്ടുള്ള മാലിന്യനിർമ്മാർജ്ജനം, മാലിന്യം റീസൈക്കിൾ ചെയ്ത് പുനഃചംക്രമണ ഉപയോഗത്തിന് വിധേയമാക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ മേഖലകൾ പരിശോധിച്ചാണ് നഗരസഭ അവാർഡിനർഹമായത്.
Nulm-perinthalmanna
ന്യൂഡൽഹിയിൽ വിജ്ഞാൻ ഭവൻ ഹാൾ നമ്പർ 5 ൽ നടന്ന ചടങ്ങിൽ ചെയർമാനെ കൂടാതെ കുടുംബശ്രീ സംസ്ഥാന മിഷൻ ഡയറക്ടർ ഹരികിഷോർ ഐ എ എസ്, സ്റ്റേറ്റ് മിഷൻ മാനേജർ (NULM) ജയ്സൺ കെ, നഗരസഭ സിറ്റി സാനിറ്റേഷൻ മാനേജർ സുബൈറുൽ അവറാൻ, ജീവനം സൊലൂഷൻ സെക്രട്ടറി എം.അമ്മിണി ടീച്ചർ, നഗരസഭ പതിനൊന്നാം വാർഡ് ജീവനം സൂപ്പർവൈസർ കെപി അംബുജം എന്നിവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!