HomeNewsGeneralകുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടി

കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടി

Kuttippuram-Bus-stand

കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിച്ചു. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് പ്രത്യേക സംഘം വേഗപരിശോധനാ യന്ത്രത്തോടുകൂടിയ വാഹനവുമായി റോഡിലിറങ്ങും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറ്റിപ്പുറത്ത് ഉണ്ടായ രണ്ട് അപകടങ്ങൾ സംബന്ധിച്ചുള്ള പഠനം നടത്തിയാണ് നടപടിയെന്ന് ജോയിന്റ് ആർടിഒ സി.യു.മുജീബ് പറഞ്ഞു.

കുറ്റിപ്പുറം സംസ്ഥാനപാതയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ സംവിധാനത്തിലെ സമയക്രമം പ്രയാസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കെൽട്രോണുമായി ചർച്ച ചെയ്തതായും സമയക്രമത്തിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അമിത വേഗത്തിൽ വാഹനമോടിക്കുന്നതും കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന പരിശോധനയിൽ ഒട്ടേറെ പേരെ പിടികൂടി ലൈസൻസ് റദ്ദാക്കിയിരുന്നു. കുറ്റിപ്പുറത്ത് മുഴുവൻ സമയവും വാഹന വേഗതാ പരിശോധന സംവിധാനം ഒരുക്കാനും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!