HomeNewsEducationസമസ്ത മദ്രസ പൊതുപരീക്ഷ: വിജയത്തിൽ മലപ്പുറം മുന്നിൽ

സമസ്ത മദ്രസ പൊതുപരീക്ഷ: വിജയത്തിൽ മലപ്പുറം മുന്നിൽ

samastha-result

സമസ്ത മദ്രസ പൊതുപരീക്ഷ: വിജയത്തിൽ മലപ്പുറം മുന്നിൽ

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസാ പൊതു പരീക്ഷയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തതും ജയിച്ചതും മലപ്പുറം ജില്ലയിൽനിന്ന്. ജില്ലയിലെ വിജയികൾ– 85,994. കേരളത്തിനു പുറത്ത് ഇന്ത്യയിൽ‍ കർണാടകയിലെ ദക്ഷിണ കന്നഡിലാണ് കൂടുതൽ പേർ എഴുതിയത്. അവിടെ 7,259 പേർ ജയിച്ചു. വിദേശത്ത് യുഎഇ ആണു മുന്നിൽ. വിജയികൾ– 749. കേരളം, കർണാടക, പോണ്ടിച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
റാങ്ക് ഒഴിവാക്കിയശേഷമുള്ള ആദ്യ പൊതു പരീക്ഷാ ഫലമാണ് ഇത്. റാങ്കിനു പകരം ഏർപ്പെടുത്തിയ ടോപ് പ്ലസ് പട്ടികയിൽ 97% മാർക്കെങ്കിലും ലഭിച്ച എല്ലാ വിദ്യാർഥികളേയും ഉൾപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. പത്താം ക്ലാസിൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതും ജയിച്ചതും മലപ്പുറം എടരിക്കോട് പുതുപ്പറമ്പ് ബയാനുൽ ഇസ്‌ലാം മദ്രസയിലാണ്. അവിടെ 61ൽ 59 പേരും ജയിച്ചു. പ്ലസ് ടു പരീക്ഷാർഥികളിൽ കൂടുതൽ പേർ മലപ്പുറം ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുൽ മദ്രസയിലാണ്. അവിടെ 26ൽ 25 പേരും ജയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!