HomeNewsBanking‘എന്റെ സംരംഭം, നാടിന്റെ അഭിമാനം’ വളാഞ്ചേരി നഗരസഭാ ലോൺ – ലൈസൻസ് – സബ്‌സിഡി മേള നടത്തി

‘എന്റെ സംരംഭം, നാടിന്റെ അഭിമാനം’ വളാഞ്ചേരി നഗരസഭാ ലോൺ – ലൈസൻസ് – സബ്‌സിഡി മേള നടത്തി

LOAN-LICENSE-MELA

‘എന്റെ സംരംഭം, നാടിന്റെ അഭിമാനം’ വളാഞ്ചേരി നഗരസഭാ ലോൺ – ലൈസൻസ് – സബ്‌സിഡി മേള നടത്തി

വളാഞ്ചേരി: 2023-24 സംരംഭ വർഷം 2.0 ന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം വ്യവസായ ഓഫീസർ മുഹമ്മദ്‌ നയീം സ്വാഗതം അർപ്പിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ വിവേക്, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ അജികുട്ടൻ, കൗൺസിലർ ഉണ്ണികൃഷ്ണൻ മയിലാടി, സദാനന്ദൻ കൊട്ടീരി എന്നിവര്‍ ആശംസകൾ അറിയിച്ചു. സംരംഭക വർഷത്തോടനുബന്ധിച്ച് നൽകിയ ലൈസൻസുകൾ, സബ്സിഡികൾ, ലോൺ സാങ്ഷൻ ലെറ്ററുകൾ എന്നിവ ചെയർമാൻ വിതരണം ചെയ്തു. തുടർന്ന് വിവിധ സ്കീമുകളിൽ ഉൾപ്പെട്ട അപേക്ഷകൾ സ്വീകരിച്ചു. വിവിധ ബാങ്ക് ഉദ്യോഗസ്ഥർ ലോൺ സംബന്ധമായ നടപടിക്രമങ്ങൾ വിശദീകരിച്ചു. വളാഞ്ചേരി നഗരസഭ EDE ജിതിൻ സി ജെ വിവിധ സബ്സിഡി സ്കീമുകളെക്കുറിച്ചും,ഉദ്യം രെജിസ്ട്രേഷൻ, ഇൻഷുറൻസ് നടപടികളെ കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി. സംരംഭകർക്കുള്ള സംശയ നിവാരണത്തിന് കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വകുപ്പ് പ്രതിനിധികളുടെ ഹെൽപ് ഡെസ്ക് ഒരുക്കിയിരുന്നു. നഗരസഭ EDE വിദ്യശ്രീ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!