HomeNewsProtestജനദ്രോഹ മദ്യനയം പിൻവലിക്കണം; എടയൂരിൽ ‘മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത്‘ ക്യാമ്പയിൻ സംഘടിപ്പിച്ച് ലഹരി നിർമാർജന സമിതി

ജനദ്രോഹ മദ്യനയം പിൻവലിക്കണം; എടയൂരിൽ ‘മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത്‘ ക്യാമ്പയിൻ സംഘടിപ്പിച്ച് ലഹരി നിർമാർജന സമിതി

lns-edayur-letter-campaign

ജനദ്രോഹ മദ്യനയം പിൻവലിക്കണം; എടയൂരിൽ ‘മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത്‘ ക്യാമ്പയിൻ സംഘടിപ്പിച്ച് ലഹരി നിർമാർജന സമിതി

എടയൂർ:കേരളത്തെ സമ്പൂർണ്ണ തകർച്ചയിലേക്കും സർവനാശത്തിലേക്കും എത്തിക്കുന്ന ജനദ്രോഹ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഹരി നിർമാർജന സമിതി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത് എന്ന ക്യാമ്പയിനിന്റെ എടയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം ലഹരി നിർമാർജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് നിർവഹിച്ചു. കേരള സമൂഹത്തെയും തലമുറകളെയും തകർച്ചയിലേക്ക് നയിക്കുന്ന മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള വിപത്തിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയപരിപാടികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
lns-edayur-letter-campaign
ലഹരി നിർമാർജന സമിതി കോട്ടക്കൽ മണ്ഡലം ട്രഷറർ വി പി മാനു ഹാജി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ടി സിദ്ധീഖ്‌, മൊയ്‌ദീൻകുട്ടി പാഴൂർ, പ്രവർത്തകരായ വി പി സൈനു ഹാജി,വി പി അലി അക്ബർ മാസ്റ്റർ, പി കെ മുഹമ്മദ്‌, വി പി റിയാസ്, സി മൊയ്‌ദീൻ കുട്ടി, എ കെ സിറാജ്, പി പി സൈനുൽ ആബിദ്, കെ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!