HomeNewsMeetingനിർമ്മാണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം-ലെൻസ് ഫെഡ്

നിർമ്മാണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം-ലെൻസ് ഫെഡ്

lensfed-meeting

നിർമ്മാണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം-ലെൻസ് ഫെഡ്

നിർമ്മാണ രംഗത്ത് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) വളാഞ്ചേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തിക രംഗത്ത് ഉണ്ടായിട്ടുള്ള തകർച്ച നിർമ്മാണ രംഗത്ത് പ്രതീക്ഷകൾ ഇല്ലാതാക്കുന്നു. ഗൾഫ് മലയാളികളുടെ നിക്ഷേപം ഈ മേഖലയിൽ വൻ തോതിൽ കുറയുകയും നിർമ്മാണ സാമഗ്രിക്ക് മേലുള്ള അമിത GST യും ,കരാർ ജോലിക്ക് 18% GST ഏർപെടുത്തിയതും എല്ലാം ഒരു പരിഹാരം കാണാതെ പോകുന്നു. ഇതിന് പുറമെ വൻകിട സിമന്റ്, സ്റ്റീൽ ഉൽപാദകരുടെ തോന്നും വിധമുള്ള വിലക്കയറ്റവും, പാരിസ്ഥിതിക നിയമങ്ങളിലെ അവ്യക്തതയും മനുഷ്യനെ മറന്ന് കൊണ്ടുള്ള ചില പരിസ്ഥിതി വാദവും ഈ മേഖലയെ കാര്യമായി ബാധിച്ചു കൊണ്ടിരിക്കുകയാണന്നും സമ്മേളനം അഭിപ്രായപെട്ടു.

കുറ്റിപുറം മൂടാൽ സ്റ്റോൺ ഗ്യാലറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറ്റിപുറം ഗ്രാമ പഞ്ചായത്ത് പ്രസി.ഷമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസി. Pഹൈദർ അധ്യക്ഷനായിരുന്നു. ലെൻസ് ഫെഡ് ജില്ലാ പ്രസി.K അഷ്റഫ് മുഖ്യാതിഥിയായി. സംസ്ഥാന PRO Dr. യു. എ. ഷെബീർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജിത്ത് PM, ബാബു എടയൂർ, സഹീദലി C, ശിവപ്രകാശ് S, താജുദ്ധീൻ PP, വിൽസൺ ജോൺ തുടങ്ങിയവർ സംസാരിച്ചു. സഘടനയുടെ പുതിയ പ്രസി. Pഹൈദറിനെയും സെക്രട്ടറിയായി PM ശ്രീജിത്തിനെയും ട്രഷററായി KTസെയ്ത് മുഹമ്മദിനെയും തെരെഞ്ഞെടുത്തു. താജുദ്ധീൻ pp, അനിൽ P(വൈ. പ്രസി.), S ശിവ പ്രകാശ്, കുഞ്ഞാലിക്കുട്ടി (ജോ. സെക്ര) ബാബു എടയൂർ, അനിൽ P( ജില്ലാ കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!