HomeNewsMeetingവളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

Working-group-meeting-valanchery-2024

വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, ദീപ്തി ഷൈലേഷ്, മാരാത്ത് ഇബ്രാഹീം, റൂബി ഖാലിദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേറി അസൈനാർ,കെ.വി ഉണ്ണികൃഷ്ണൻ,മൂർക്കത്ത് മുസ്തഫ,സുരേഷ് പാറതൊടി,യു.കെ മുജീബ് റഹ്മാൻ,വെസ്റ്റേൺ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികൾ ചർച്ച ചെയ്യുകയും ശേഷം നിർദേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഈ മാസം 8മുതൽ 18 വരെയുള്ള വാർഡ് സഭകളിൽ നിർദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും, പുതിയ പദ്ധതികളും നിർദേശിച്ച് വികസന സെമിനാറോട് കൂടി 2024- 25 വർഷത്തെ പദ്ധതികൾക്ക് രൂപീകരണമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!