HomeNewsElectionപാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ

UDF-Manifesto-2021

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ന്യാ​യ് പ​ദ്ധ​തി​യും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണം പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​ക്ഷേ​മ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Ads
ന്യാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ​ന്തോ​റും 6000 രൂ​പ ന​ൽ​കും, ഇ​ത്ത​ര​ത്തി​ൽ ആ​കെ ഒ​രു വ​ര്‍​ഷം 72000 രൂ​പ​യാ​കും ന​ൽ​കു​ക. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ 3000 രു​പ​യാ​ക്കി ഉ​യ​ര്‍​ത്തും. ക്ഷേ​മ പെൻഷൻ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കും തു​ട​ങ്ങി​യ വാ​ഗ്ദ്ധാ​ന​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
UDF-Manifesto-2021
ശ​ശി ത​രൂ​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച് ആ​ശ​യ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ചാ​ണ് പ്ര​ക​ട​ന പ​ത്രി​ക രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ക്ഷേ​മ പെ​ന്‍​ഷ​ന്‍, തൊ​ഴി​ല​വ​സ​രം തു​ട​ങ്ങി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ
* ന്യാ​യ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത 40നും 60​നും മ​ധ്യേ​യു​ള്ള വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 2000 രൂ​പ
* ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ എ​ന്നി​വ​യ്ക്ക് സം​സ്ഥാ​ന നി​കു​തി​യി​ല്‍ നി​ന്നും ഇ​ന്ധ​ന സ​ബ്‌​സി​ഡി.
* എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 100 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി.
* കേ​ര​ള​ത്തി​ലെ​ങ്ങും ബി​ല്ല് ര​ഹി​ത ആ​ശു​പ​ത്രി​ക​ള്‍.
* കൂ​ടു​ത​ല്‍ വി​ഭ​വ​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്
* റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
* അ​ഞ്ചു​ല​ക്ഷം പേ​ര്‍​ക്ക് വീ​ട്
* കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കും
* ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മം
* എ​ല്ലാ വെ​ള്ള​കാ​ര്‍​ഡു​ക​ള്‍​ക്കും അ​ഞ്ചു കി​ലോ അ​രി സൗ​ജ​ന്യം
* വ​നാ​വ​കാ​ശ നി​യ​മം പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്കും
* പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണ തു​ക നാ​ലു ല​ക്ഷ​ത്തി​ല്‍ നി​ന്ന് ആ​റു ല​ക്ഷം രൂ​പ​യാ​ക്കും
* ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും വാ​യ്പ​യും
* സ​മാ​ധാ​ന​വും സൗ​ഹാ​ര്‍​ദ​വും നി​ല​നി​ര്‍​ത്തു​ന്നി​നാ​യി ഒ​രു വ​കു​പ്പ് രൂ​പീ​ക​രി​ക്കും
* കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കും
* സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!