HomeNewsEducationActivityകിളികൊഞ്ചൽ 2023; വളാഞ്ചേരി നഗരസഭയിൽ വിപുലമായി സംഘടിപ്പിച്ചു

കിളികൊഞ്ചൽ 2023; വളാഞ്ചേരി നഗരസഭയിൽ വിപുലമായി സംഘടിപ്പിച്ചു

കിളികൊഞ്ചൽ 2023; വളാഞ്ചേരി നഗരസഭയിൽ വിപുലമായി സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ അങ്കണവാടി കലോത്സവം കിളികൊഞ്ചൽ 2023 അതിവിപുലമായി സംഘടിപ്പിച്ചു. കാവും പുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ ഈസ നമ്പ്രത്ത് സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബാഹിം,മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, ഷിഹാബ് പാറക്കൽ,ഷൈലജ കെ.വി, ഷാഹിന റസാഖ്, സുബിത രാജൻ,എൻ.നൂർ ജഹാൻ, തസ്ലീമ നദീർ താഹിറ ഇസ്മായിൽ, ഫൈസൽ അലി തങ്ങൾ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, അഭിലാഷ് ടി, ശൈലജ പി.പി, റസീന മാലിക്ക്, ഉമ്മു ഹബീബ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ യിലെ 35 ഓളം വരുന്ന അംഗനവാടികളിൽ നിന്നുമായി 470 കുട്ടികൾ പങ്കെടുത്ത പരിപാടി പാട്ട്,ഒപ്പന, ഗ്രൂപ്പ് സോങ്ങ്, തുടങ്ങിയവ കൊണ്ട് വർണ്ണാഭമായി.തുടർന്ന് അംഗനവാടി ടീച്ചേഴ്സിന്റെയും വർക്കേഴ്സിന്റെയും സംയുക്തമായുള്ള ഒപ്പനയും, മാർഗ്ഗം കളിയും നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ടോടെ സമാപനം കുറിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മാരാം കുന്ന് അങ്കണവാടിയിലെ സരസ്വാതി ടീച്ചർക്ക് നഗരസഭയുടെ ആദരവ് നൽകി. പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാന ചടങ്ങും നടന്നു. ഐ.സി.ഡി. എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!