HomeNewsInitiativesDonationപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു

kuttippuram-ila-foundation-fund

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു

കുറ്റിപ്പുറം : പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും വൊളന്റിയർമാരും കുറ്റിപ്പുറം, തവനൂർ പഞ്ചായത്തുകളിലെ 1000 വീടുകൾ സന്ദർശിച്ച് പാലിയേറ്റീവ് സന്ദേശം കൈമാറി. കുറ്റിപ്പുറം ടൗണിലെ ഇലയുടെ പവലിയനിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്ദർശനം നടത്തി. പാലിയേറ്റീവിന്റെ ഭാഗമാകാനുള്ള വൊളന്റിയർ ഫോറം പൂരിപ്പിച്ചുനൽകി. വൊളന്റിയർമാർ പ്രതിജ്ഞയെടുത്തു.
kuttippuram-ila-foundation-fund
വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ്ങിന്റെ സഹായധനം കെ.പി. കരീം കൈമാറി. കുറ്റിപ്പുറം, തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ടി. സിദ്ദിഖ്, ടി.വി. ശിവദാസ് എന്നിവരും സി.കെ. ജയകുമാർ, കെ.പി. കരീം തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. നജീബ്, പി.സി. അനൂപ്‌കുമാർ, എ.എ. സുൽഫിക്കർ, ടി. കെ. അമീർ, ഡലിൻ ലൂക്ക്, എം.കെ. ബർഷാദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!