HomeNewsEducationNewsപ്ലസ്‌വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ്; കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു

പ്ലസ്‌വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ്; കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു

kuttippuram-panchayath

പ്ലസ്‌വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ്; കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു

കുറ്റിപ്പുറം : പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ്‌ മാർക്ക് ലഭിക്കാൻ വിദ്യാർഥികൾ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽനിന്നു വാങ്ങിയ നീന്തൽ സർട്ടിഫിക്കറ്റിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ഒപ്പ് ലഭിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു. ചൊവ്വാഴ്‌ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഡെസ്‌ക്‌ പ്രവർത്തിക്കുക. നീന്തൽ സർട്ടിഫിക്കറ്റ്‌, ഫോട്ടോസ്റ്റാറ്റ് കോപ്പി, വിദ്യാർഥിയുടെ സത്യവാങ്‌മൂലം, മാർക്ക്‌ലിസ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവസഹിതം പഞ്ചായത്തോഫീസിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ വാർഡംഗത്തിന്റെ പക്കൽ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!