HomeNewsProtestആരോപണ വിധേയനായ കൌൺസിലർ പങ്കെടുത്തതിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചു; ഗ്രാമസഭ പിരിച്ചുവിട്ടു

ആരോപണ വിധേയനായ കൌൺസിലർ പങ്കെടുത്തതിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചു; ഗ്രാമസഭ പിരിച്ചുവിട്ടു

gramsabha

ആരോപണ വിധേയനായ കൌൺസിലർ പങ്കെടുത്തതിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചു; ഗ്രാമസഭ പിരിച്ചുവിട്ടു

വളാഞ്ചേരി: പോക്സോ കേസിൽപ്പെട്ട പ്രതി ഗ്രാമസഭ നടത്താനെത്തിയത് വാക്കേറ്റത്തിനും സംഘർഷത്തിനുമിടയാക്കി. വളാഞ്ചേരി നഗരസഭയിലെ 32-ാം ഡിവിഷനിലെ നഗരസഭയാണ് കൗൺസിലർ നടക്കാവിൽ ഷംസുദ്ദീൻ പങ്കെടുക്കാനെത്തിയതിനെത്തുടർന്ന് അലങ്കോലമായത്. സ്ഥിതിഗതികൾ സംഘർഷഭരിതമായതിനാൽ സ്ഥലത്തുണ്ടായിരുന്ന നഗരസഭാ സെക്രട്ടറി ഇൻചാർജ് സുനിൽകുമാർ ഗ്രാമസഭ പിരിച്ചുവിട്ടു.
bright-academy
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കൗൺസിലർക്കെതിരേ പോക്സോ കേസുള്ളത്. ഇദ്ദേഹത്തിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ നിശ്ചിതസമയംവരെ കോടതി തടഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇദ്ദേഹം നാട്ടിലെത്തിയതും ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയതും.
gramsabha
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഗ്രാമസഭ വിളിച്ചുചേർത്തിരുന്നത്. എന്നാൽ കൗൺസിലർ ഗ്രമസഭയിൽ പങ്കെടുക്കുന്നതിനെ യൂത്ത്‌ലീഗുകാർ എതിർത്തു. തനിക്കെതിരേ രാഷ്ട്രീയ എതിരാളികൾ കെട്ടച്ചമച്ചതാണ് പീഡനക്കേസെന്നും അതിനാൽ രാജിവെക്കില്ലെന്നും ഗ്രാമസഭ നടത്തുമെന്നും കൗൺസിലറും വാശിപിടിച്ചു. കൗൺസിലർ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധിക്കുമെന്നും ഗ്രാമസഭയിൽ പങ്കെടുക്കരുതെന്നുമായിരുന്നു യൂത്ത്‌ലീഗ് നിലപാട്. ഇതോടെ രംഗം പ്രക്ഷുബ്ധമായി. ഉന്തും തള്ളുമായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുവിഭാഗത്തേയും നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!