HomeNewsNRIമടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു

മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു

norka

മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ന് രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ്സ് ആഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്) വായ്പാ യോഗ്യതനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തത്‌സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും. അഭിരുചിയുള്ളവർക്ക് മാർഗനിർദേശങ്ങളും നൽകും.
norka
ഇതിനായി സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ സേവനവും ലഭ്യമാക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ NDPREM ഫീൽഡിൽ ആവശ്യരേഖകളായ പാസ്‌പോർട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.
perfect
ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്് എന്നിവയുടെ അസ്സലും പകർപ്പും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 04842371810 (എറണാകുളം), 0487-2360707 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!