HomeNewsAgricultureപാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ

പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ

ayyoob-vegetable-edayur

പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ

എടയൂർ: എടയൂർ മുളക് ഉൾപ്പെടെ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്ത് പുന്നാംചോല പട്ടൻമാർ തൊടി അയ്യൂബ് ( 45 ) ശ്രദ്ധേയമാവുന്നു. എടയൂർ ഗ്രാമ പഞ്ചായത്തിലെ പുന്നാം ചോല പ്രദേശത്ത് പാട്ടത്തിനെടുത്ത 2.75 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. എരിവ് കുറഞ്ഞ ഇനമായ കൊണ്ടാട്ടത്തിന് പ്രസിദ്ധമായ എടയൂർ മുളകുകൾ അയ്യൂബിൻറെ തോട്ടത്തിലെ പ്രധാന ഇനമാണ്. സ്വന്തമായി പാകി മുളപ്പിച്ചെടുത്ത 3000 ത്തോളം എടയൂർ മുളകിൻ തൈകളാണ് തോട്ടത്തിൽ വെച്ചുപിടിപ്പിച്ചത്.നേരത്തെ മൂന്നൂറ് മുതൽ 400 രൂപ വില കിട്ടിയിരുന്ന ഒരു കി.ഗ്രാം എടയൂർ മുളകിന് കോവിഡ് കാരണം 150 രൂപയാണ് ലഭിക്കുന്നതെങ്കിലും മുളകിന് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ട്. കൃഷി വകുപ്പ് ഓണത്തോടനുബന്ധിച്ച് വളാഞ്ചേരി മേഖലയിൽ നടത്തുന്ന സമൃദ്ധി ഓണ ചന്തയിലെ പ്രധാന ആകർഷണം എടയൂർ മുളകാണ്.
karad-drainage-inauguration
പയർ, പടവലം, പാവക്ക, മരച്ചീനി, വാഴ, മത്തൻ, കൂർക്ക തുടങ്ങി വിവിധ ഇനം കൃഷികളും ഇദ്ധേഹത്തിൻറെ തോട്ടത്തിൽ ഉണ്ട്.അഞ്ചാം ക്ലാസിൽ പഠനം നിർത്തുകയും കാർഷിക മേഖലയിലേക്ക് തിരിയുകയും ചെയ്തു. പുന്നാംചോല പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നം പന്നി ശല്യമാണ്. പന്നികളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ കമ്പി വേലികൾ കെട്ടി സംരക്ഷിക്കുകയും രാത്രി കാലങ്ങളിൽ കർഷകർ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അയ്യൂബ് പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൃഷി ഒരിക്കലും നഷ്ടമല്ലായെന്നാണ് ഇദ്ധേഹത്തിൻറെ അഭിപ്രായം. എടയൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്ക്കാരം രണ്ടാമത്തെ പ്രാവശ്യവും അയൂബിനെ തേടിയെത്തി. കൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിഭവനുമായി സ്ഥിരം ബന്ധപ്പെടുന്ന അയൂബ് ആത്മാർഥതയുള്ള മികച്ച കർഷകനാണെന്ന് എടയൂർ കൃഷി ഓഫീസർ പി.എം. വിഷ്ണു നാരായണൻ പറഞ്ഞു. ഭാര്യ ഫാത്തിമ സുഹറയും, മക്കളായ മുഹമ്മദ് അർഷാദ്, അൻഷിത എന്നിവരും കൃഷിയിൽ കൂട്ടായി അയൂബിന് ഒപ്പമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!