HomeNewsHealthവയോവെളിച്ചം; വളാഞ്ചേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിലെ വയോമിത്രം ഗുണഭോക്താക്കൾക്ക് വേണ്ടി കണ്ണ് പരിശോധനയും തുടർ ചികിത്സയും സംഘടിപ്പിച്ചു

വയോവെളിച്ചം; വളാഞ്ചേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിലെ വയോമിത്രം ഗുണഭോക്താക്കൾക്ക് വേണ്ടി കണ്ണ് പരിശോധനയും തുടർ ചികിത്സയും സംഘടിപ്പിച്ചു

vayovelicham-2022-valanchery

വയോവെളിച്ചം; വളാഞ്ചേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിലെ വയോമിത്രം ഗുണഭോക്താക്കൾക്ക് വേണ്ടി കണ്ണ് പരിശോധനയും തുടർ ചികിത്സയും സംഘടിപ്പിച്ചു

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ വയോമിത്രം പദ്ധതിയുടെയും തിരൂർ ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെ നഗരസഭയിലെ 2,3,4,5,6,27,28,29,30,31 ഡിവിഷനുകളിലെ വയോമിത്രം ഗുണഭോക്താക്കൾക്ക് വേണ്ടി കണ്ണ് പരിശോധന യും തുടർ ചികിത്സയും സംഘടിപ്പിച്ചു. 150 ഓളം ഗുണഭോക്തക്കൾ പങ്കെടുത്ത വയോ വെളിച്ചം പദ്ധതി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി വയോമിത്രം കോ – ഓർഡിനേറ്റർ മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ ഇ.പി അച്ചുതൻ , ഫൈസൽഅലി തങ്ങൾ, ശിഹാബ് പാറക്കൽ, വീരാൻകുട്ടി, ഉണ്ണികൃഷ്ണൻ കെ.വി, ബദരിയ ടീച്ചർ, കമറുദ്ധീൻ പാറക്കൽ, സദാനന്ദൻ കോട്ടീരി, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. റംസിയ, തിരൂർ ജില്ലാ ആശുപത്രി നേത്ര വിഭാഗം ഡോ.അബ്ദുൾ മാലിക്ക്, റീസ, പ്രിൻസി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!