HomeNewsFoodRecipeഎണ്ണയും മുട്ടയും വേണ്ട, ഒരു മിനിട്ടിൽ ഉണ്ടാക്കാം വെജിറ്റബിൾ മയോണൈസ്: തയാറാക്കുന്ന വിധം

എണ്ണയും മുട്ടയും വേണ്ട, ഒരു മിനിട്ടിൽ ഉണ്ടാക്കാം വെജിറ്റബിൾ മയോണൈസ്: തയാറാക്കുന്ന വിധം

eggless-mayonnaise

എണ്ണയും മുട്ടയും വേണ്ട, ഒരു മിനിട്ടിൽ ഉണ്ടാക്കാം വെജിറ്റബിൾ മയോണൈസ്: തയാറാക്കുന്ന വിധം

നോൺ വെജ് മയോണെെസിന് വിലക്കുവന്ന സഹാചര്യത്തിൽ വീട്ടിൽ തന്നെ വെജിറ്റബിൾ മയോണെെസ് ഉണ്ടാക്കാൻ കഴിയും. മുട്ടയും എണ്ണയും ചേർക്കാതെ കശുവണ്ടി ഉപയോഗിച്ച് എങ്ങനെ മയോണൈസ് ഉണ്ടാക്കുന്നമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1, കശുവണ്ടി – 25
2, വെളുത്തുള്ളി അല്ലി – മൂന്ന്
3, നാരങ്ങ നീര് – അര മൂറി
4, കുരുമുളകുപൊടി – 1/2 ടീസ്പൂൺ
5, ഉപ്പ് ആവശ്യത്തിന്
6, ആപ്പിൾ വിനാഗിരി – ഒരു ടേബിൾ സ്പൂൺ
eggless-mayonnaise
തയാറാക്കുന്ന വിധം
കശുവണ്ടി ആദ്യം 10 മിനിട്ട് വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ജാറിൽ വെള്ളത്തിലിട്ട കശുവണ്ടിയും മൂന്ന് വെളുത്തുള്ളി അല്ലിയും ഇടുക. അതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി നീര് ഒഴിക്കണം. ശേഷം അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി എന്നിവ ചേർത്ത് 10 മുതൽ 15 സെക്കന്റ്‌ വരെ മിക്സിയിൽ അടിച്ചെടുക്കുക. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഒന്നുകൂടി അടിച്ച് എടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റി ആവശ്യനുസരണം ഉപയോഗിക്കാം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഈ മയോണൈസ് ഉപയോഗിക്കാൻ കഴിയും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!