HomeNewsHealthഎടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

health-center

എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

എടയൂർ: കേരള സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇതിന്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
health-center
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിനാൽ ഇനി മുതൽ കൂടുതൽ സമയം പ്രവർത്തനം ഉണ്ടാകും. മെച്ചപ്പെട്ട സേവനവും ലാബ് പരിശോധനാ സംവിധാനവും ഉൾപ്പെടുത്തിയാണ് ഇനി മുതൽ പ്രവർത്തനം തുടരുന്നത്. ചടങ്ങിൽ എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് രാജിവൻ മാസ്റ്റർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ സക്കീന, മൊയ്തു എടയൂർ, ഡോ. ഷിബു ലാൽ, പരീത് കരേക്കാട്, ഉമ്മാത്തുകുട്ടി, ഷമീറ, വിശ്വനാഥൻ, മാണിക്ക്യൻ, അബ്ദുള്ളക്കുട്ടി തീയ്യാട്ടിൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!