HomeNewsAgricultureഎടയൂർ മുളകിന് ഭൗമസൂചികാപദവി

എടയൂർ മുളകിന് ഭൗമസൂചികാപദവി

edayur-chilli

എടയൂർ മുളകിന് ഭൗമസൂചികാപദവി

എടയൂർ:എടയൂർ ഗ്രാമപ്പഞ്ചായത്തിന് ആഗോളപ്പെരുമ. എടയൂരിന്റെ സ്വന്തം ഉത്‌പന്നമായ എരിവില്ലാത്ത എടയൂർ മുളകിന് ഭൗമസൂചികാപദവി. പത്തുവർഷത്തേക്കാണ് ഈ അംഗീകാരം. മൂന്നുവർഷം മുൻപാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും എടയൂർ മുളക് ഉത്‌പാദകസംഘവും കാർഷിക സർവകലാശാലയും എടയൂർ മുളകിനു ഭൗമസൂചികാപട്ടം ലഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്.
edayur-chilli
ചരൽമണ്ണിൽ നന്നായിവളരുന്ന നാടൻ പച്ചമുളക് എടയൂരിലും പരിസരപ്രദേശങ്ങളായ വെട്ടിച്ചിറ, ആതവനാട്, കുറുമ്പത്തൂർ, കരേക്കാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും ഏറെക്കാലമായി എരിവില്ലാത്ത എടയൂർ മുളകിന് ആവശ്യക്കാരേറെയാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിഭാഗത്തിന്റെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയിൽ എടയൂർ മുളക് ഇടംപിടിച്ചു.
edayur-chilli
മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, എടയൂരിലെ മുൻ കൃഷിഭവൻ ഓഫീസറും ഇപ്പോൾ പെരിന്തൽമണ്ണ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീലേഖ പുതുമന, എടയൂർ മുളക് ഉത്പാദകസംഘം ട്രഷറർ സി.എം. സൈതാലിക്കുട്ടി, സെക്രട്ടറി കൊളമ്പൻ ഹസ്സൻ, കൃഷി ഓഫീസർ വിഷ്ണുനാരായണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം തുടങ്ങിയവരുടെ നിരന്തര ഇടപെടലാണ് എടയൂർ മുളകിന്റെ പേരും പെരുമയും പുറംലേകത്തെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!