HomeNewsLaw & Orderദൃശ്യ വധം: 
കുറ്റപത്രം സമർപ്പിച്ചു

ദൃശ്യ വധം: 
കുറ്റപത്രം സമർപ്പിച്ചു

Stab-perinthalmanna-love-failure

ദൃശ്യ വധം: 
കുറ്റപത്രം സമർപ്പിച്ചു

പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളം കൂഴന്തറയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെയും ദീപയുടെയും മകൾ ദൃശ്യ (21) കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച കേസിൽ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. 518 പേജുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 17നായിരുന്നു സംഭവം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരി ദേവശ്രീ (14)ക്കും പരിക്കേറ്റിരുന്നു. കൊലപാതകം നടന്ന് 57-ാമത്തെ ദിവസമാണ് അന്വേഷക ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ സുനിൽ പുളിക്കൽ കുറ്റപത്രം നൽകിയത്. കേസിൽ 81 സാക്ഷികളെ ചോദ്യംചെയ്തു. 80 തൊണ്ടിമുതലും സമർപ്പിച്ചു. മൂന്ന് സാക്ഷികളെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെയും പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെയും മേൽനോട്ടത്തിൽ എഎസ്ഐമാരായ സുകുമാരൻ, ബൈജു, സീനിയർ സിപിഒമാരായ ഫൈസൽ കപ്പൂർ, ഷിഹാബുദ്ദീൻ എന്നിവരാണ് കേസ്‌ അന്വേഷിച്ചത്.
കൊലപാതകം നടന്നതിന്റെ തലേന്ന്‌ രാത്രി ദൃശ്യയുടെ അച്ഛ​ന്റെ പെരിന്തൽമണ്ണയിലെ പി കെ ടോയ്സ് എന്ന വ്യാപാരസ്ഥാപനത്തിന്‌ തീയിട്ടശേഷമാണ് പ്രതി വീട്ടിലെത്തി കൊല നടത്തിയത്. സംഭവശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർ ജൗഹറിന്റെയും സുഹൃത്ത് സുബിന്റെയും ഇടപെടലിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അന്നത്തെ ഡിവൈഎസ്‌പി കെ എം ദേവസ്യ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി സാജു കെ എബ്രഹാം, സിഐ സജിൻ ശശി, എസ്ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ആദ്യഘട്ടത്തിൽ കേസ്‌ അന്വേഷിച്ചത്‌. വീട്ടിൽ അതിക്രമിച്ച് കയറൽ (ഐപിസി 450), കൊലപാതകം (302), കൊലപാതക ശ്രമം (307) എന്നീ വകുപ്പുകളാണ്‌ പ്രതിക്കെതിരെയുള്ളത്. പ്രതി വിനീഷ് റിമാൻഡിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!