HomeNewsAgricultureവെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു

വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു

canal-protection-samiti-vendallur

വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു

ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനു കീഴിൽ ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനം നടത്തുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേയും പരിസര പാടങ്ങളിലേയും കർഷകരും കർഷക തൊഴിലാളികളും ഇന്ന് ദുരിതത്തിലാണ്. വിത്തിറക്കാനും വിളവെടുക്കാനും കഴിയാത്ത ദുരവസ്ഥയിലാണ്.ചെറിയ ഒരു മഴ പെയ്താൽ പോലും പാടം ഇരു കരയും നിറഞ്ഞൊഴുകി കൃഷി നാശ നഷ്ങ്ങൾക്കൊപ്പം തന്നെ വെണ്ടല്ലൂർ, പൈങ്കണ്ണൂർ,വളാഞ്ചേരി ദ്വീപ്, കൊട്ടാരം, മൂച്ചിക്കൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ള ത്തിനടിയിലാകുന്നതും സർവ്വസാധാരണയാണ്. ഈ പാടശേഖരത്തിനിടയിലൂടെ കടന്നു പോകുന്നതും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലൂടേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലുടേയും അധികാരത്തിൽ പെട്ടതുമായ കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള വെള്ളം ഒലിച്ചുപോകുന്ന തോട് മണ്ണുകൾ നിറഞ്ഞും കാടുകൾ മൂടിയും വെള്ളം ഒലിച്ചുപോകാനാവാത്ത അവസ്ഥയിലാണ് ഭാരതപ്പുഴയിലും തൂതപ്പുഴയിലുമായി ചെന്നു ചേരണ്ട ഈ വെള്ളമത്രയും മണ്ണും കാടും നിറഞ്ഞ തോടിലൂടെ വെള്ളം ഒലിച്ചുപോകാൻ കഴിയാതെ വരികയും കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ നിരവധി ഭാഗങ്ങളിലായി തോടിന്റെ ഭിത്തി തകർന്ന് വെള്ളം ഈ പാട ഭാഗങ്ങളിലേക്കൊഴുകുകയും അവിടെ തന്നെ നിറഞ്ഞു കവിയുകയും ചെയ്യുന്നതാണ് ഈ ദുരിതം നേരിടുന്ന വെള്ളപൊക്കത്തിനു കാരണം. കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ മണ്ണ് വാരി ആഴം കൂട്ടിയും തോട് ഭിത്തി കെട്ടി സംരക്ഷിച്ചും ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വേനൽക്കാലമാകുന്നതോടെ കാട് മൂടി കിടക്കുന്ന ഈ തോട് ഇഴജീവികളുടെയും സാമൂഹ്യ ദ്രോഹികളുടേയും, മദ്യപാനികളുടേയും വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ വേനൽക്കാലങ്ങളിൽ തോട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് വെള്ളം ഒലിച്ചു വരാൻ കഴിയാത്തതിനാൽ വയലേലകളിലേക്ക് വേനൽകാലങ്ങളിൽ ഒരിറ്റ് വെള്ളം പോലും ലഭിക്കാത്ത ദുരവസ്ഥയും കർഷകർ നേരിടുകയാണ്.
canal-protection-samiti-vendallur
ആയതിനാൽ പ്രസ്തുത തോട് കൊട്ടാരം മുതൽ പേർശന്നൂർ വരെ മണ്ണും കാടും ഒഴിവാക്കി തോട് മതിൽ കെട്ടി സംരക്ഷിക്കണമെന്നും, അതോടൊപ്പം തന്നെ കർഷകർക്ക് വേനൽക്കാലത്ത് വെള്ളം സംഭരിക്കാനായി തോട്ടിൽ ജലസംഭരണ ചിറകൾ സ്ഥാപിച്ച് കർഷകരേയും വളാഞ്ചേരി-ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ഉദ്യേശ ലക്ഷ്യത്തോടെ ഇന്ന് വെണ്ടല്ലൂർ പുഞ്ചപ്പാടത്ത് വെച്ച് വെണ്ടല്ലൂർ പുഞ്ചപ്പാട – തോട് – സ്വതന്ത്ര സംരക്ഷണ സമിതിയുടെ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. വാർഡ് മെമ്പർമാർ മുതൽ എം.പിമാർ വരെയുള്ള ജനപ്രതിനിധികൾ മൂന്ന് പഞ്ചായത്തുകളിലേയും കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ കലക്ടർ ഉൾപ്പെടെ മുഴുവൻ പേർക്കും ഒപ്പുശേഖരണം നടത്തി ഭീമ ഹർജി നൽകാനും യോഗം തീരുമാനിച്ചു. ശേഷം പരിഹാരം കണ്ടില്ലെങ്കിൽ എല്ലാവരേയും ഉൾപ്പെടുത്തി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വളാഞ്ചേരി ദ്വീപിൽ വെച്ച് അതിവിപുലമായ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. സമിതിയുടെ ചെയർമാനായി റഊഫ് വളാഞ്ചേരി, കൺവീനർ ബാവ മാഷ് ഇരിമ്പിളിയം, വൈസ് ചെയർമാൻ പാലക്കൽ മുഹമ്മദ്, ജോയൻറ് കൺവീനർ വടക്കനാഴി അയ്യൂബ് പൈങ്കണ്ണൂർ, ട്രഷറർ തറക്കൽ മുഹമ്മദ് സലീം, രക്ഷാധികാരി വടക്കനാഴി നാസർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. വാരിയത്ത് തൊടി രാമകൃഷ്ണൻ, ഇല്ലത്തുപറമ്പിൽ സുകുമാരൻ, ആലിക്കൽ മായിൻകുട്ടി, വരിക്കോടത്ത് കുഞ്ഞിപ്പ, കട്ടച്ചിറ അബ്ദുറഹിമാൻ, പളളിയാലിൽ കണക്കറായി, കട്ടച്ചിറ ഫൈസൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!