HomeNewsEducationAdmissionകേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം

കേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം

Apply-Now

കേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: കേരള ഹയർസെക്കൻഡറി ബോർഡിന്റെ പ്ലസ്ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ്. സെന്റർ നടത്തുന്ന പ്രവേശനപരീക്ഷ വിജയിക്കുന്നവർക്കുമാത്രമേ ബി.ഡിസ്. കോഴ്‌സിൽ ചേരാൻ അർഹതയുണ്ടാവൂ.
Apply-Now
പ്രവേശനപരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. www.lbscentre.kerala.gov.in വഴി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ മേയ് ഒന്നുവരെ നൽകാം. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിൽകൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: 0471 2324396, 2560327.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!