HomeNewsTrainingലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു

awareness-class-karekkad-aup

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു

എടയൂർ:മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നൈതികം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ വെച്ച് ക്ലബ്ബ്‌ പ്രതിനിധികൾക്കായി നടന്ന ബോധവത്കരണ ക്ലാസ്സ്‌ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഔട്ട്‌ റീച്ച് വർക്കർ സി ഫാരിസ ക്ലാസ്സെടുത്തു. എടയൂർ പഞ്ചായത്ത്‌ ICDS സൂപ്പർവൈസർ സി ആർ രമ്യ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.
awareness-class-karekkad-aup
സീനിയർ അധ്യാപകരായ വി ജമീല, കെ പി അബ്ദുൽ മജീദ്, SRG കൺവീനർ കെ സുജാത, നൈതികം ക്ലബ്ബ്‌ കൺവീനർ വി പി ഉസ്മാൻ, സോഷ്യൽ സയൻസ് ക്ലബ്ബ്‌ കൺവീനർ പി ഷബീർബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ്‌ പ്രതിനിധികളായ പ്രതിനിധികളായ കെ ഷഹീമ, സി മെഹ്റ, വി മുഹമ്മദ്‌ ജിയാദ് എന്നിവർ ഫീഡ് ബാക്ക് നടത്തുകയും ക്ലാസ്സെടുത്തവരുമായി സംവദിക്കുകയും ചെയ്തു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!