HomeNewsJobമെയിന്റനൻസ് ട്രിബ്യൂണലിൽ കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മെയിന്റനൻസ് ട്രിബ്യൂണലിൽ കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Apply-Now

മെയിന്റനൻസ് ട്രിബ്യൂണലിൽ കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 പ്രകാരം പെരിന്തൽമണ്ണ മെയിന്റനൻസ് ട്രിബ്യൂണലിൽ കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മുതിർന്ന പൗരൻമാരുടെയും ദുർബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യലഘൂകരണം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം അല്ലെങ്കിൽ അതിനോടു ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരും മുതിർന്ന ഭാരവാഹിയുമായിരിക്കണം. അപേക്ഷ സബ് കളക്ടറുടെ കാര്യാലയം, മിനി സിവിൽസ്റ്റേഷനു സമീപം, പെരിന്തൽമണ്ണ 679322 എന്ന വിലാസത്തിൽ 30-ന്‌ വൈകീട്ട് മൂന്നിനുമുൻപ് കിട്ടണം. ഫോൺ: 04933 227214.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!