HomeNewsEnvironmentalമികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം

മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം

Apply-Now

മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം

മലപ്പുറം : ജില്ലയിൽ 2022 വർഷത്തെ മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് വനമിത്ര അവാർഡ് നൽകുന്നു. ജേതാക്കൾക്ക് 25,000 രൂപ അവാർഡും ഫലകവും നൽകും. കണ്ടൽക്കാടുകൾ, ഔഷധസസ്യങ്ങൾ, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. വ്യക്തികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘു കുറിപ്പും ഫോട്ടോയും സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (എൻ.സി.), സാമൂഹിക വനവത്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തിൽ ജൂലായ് 30-നകം സമർപ്പിക്കണം. ഫോൺ: 0483 2734803, 8547603857.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!