HomeNewsInitiativesCommunity Serviceപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു

amai-edayur

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു

എടയൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെ അറിയുക; പരിപാലിക്കുക പദ്ധതിയുടെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) വളാഞ്ചേരി ഏരിയ കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായി കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ഔഷധോദ്യാനത്തിൽ പോളിത്തീൻ കൂടയിൽ വളർത്തിയെടുത്ത വിവിധ തരം ഔഷധ സസ്യങ്ങളുടെ കിറ്റ് “റേഡിയോ എടയൂർ” കൂട്ടായ്മയ്ക്ക് കൈമാറി. AMAI ഏരിയ ഭാരവാഹികളായ ഡോ:അൻസാർ അലി ഗുരിക്കൾ, ഡോ: മുഹമ്മദ് അറഫാത്ത് എന്നിവർ ചേർന്ന് റേഡിയോ എടയൂർ അഡ്മിൻ ഉണ്ണികൃഷ്ണന് തൈകൾ കൈമാറി.
ചീഫ് അഡ്മിൻ പി.എ.സമദ്,ആർ കെ. സുബ്രഹ്മണ്യൻ, വി.കെ.വിജയൻ, ഷമീർ എന്നിവർ സംബന്ധിച്ചു. തൈ വിതരണം ആരംഭിച്ചിട്ടുണ്ട്. പരിമിതമായ എണ്ണം മാത്രമായതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. ഫോൺ :9946108 667


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!