HomeNewsInitiativesDonationഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

phone-karekkad-aup-school

ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

എടയൂർ:ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 1, 2 ക്ലാസ്സുകളിൽ പഠിക്കുന്ന മാറാക്കര പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മജീദ്കുണ്ട് സ്വദേശികളായ സഹോദരങ്ങൾക്കാണ് പോപ്പുലർ നൗഷാദിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എ കെ നാസിമുദ്ധീനും കൂട്ടുകാരും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. മുൻപ് മറ്റു രണ്ട് കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ ക്ലാസ്സ്‌ അധ്യാപകരായ പി.എ നുസൈബ ടീച്ചറും പി റസിയ ടീച്ചറും ഓൺലൈൻ പഠനത്തിനുള്ള പ്രയാസം അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള മൊബൈൽ ഫോൺ പോപ്പുലർ നൗഷാദ് വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ മാസ്റ്റർക്ക് കൈമാറി. വടക്കുംപുറം എ.യു.പി സ്കൂൾ ഓൺലൈൻ പഠനം നോഡൽ ഓഫീസർ കെ അബൂബക്കർ മാസ്റ്റർ, വി പി ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!