HomeNewsElectionഒരുക്കങ്ങൾ പൂർത്തിയായി; ഇനി വിധിയെഴുത്ത്

ഒരുക്കങ്ങൾ പൂർത്തിയായി; ഇനി വിധിയെഴുത്ത്

election

ഒരുക്കങ്ങൾ പൂർത്തിയായി; ഇനി വിധിയെഴുത്ത്

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ജില്ല തിങ്കളാഴ്‌ച ബൂത്തിലേക്ക്‌. 3975 ബൂത്തുകളിലായി 33,54,646 സമ്മതിദായകർ‌ വോട്ടവകാശം വിനിയോഗിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഞായറാഴ്‌ച ബൂത്തുകളിലെത്തി. ത്രിതല പഞ്ചായത്തും നഗരസഭകളുമായി 122 തദ്ദേശസ്ഥാപനങ്ങളിലേക്കാണ്‌ മത്സരം. 94 പഞ്ചായത്ത്‌, 15 ബ്ലോക്ക്‌ പഞ്ചായത്ത്‌, 12 നഗരസഭ, 2512 വാർഡുകളിലായി 8387 സ്ഥാനാർഥികളാണ്‌ മത്സരിക്കുന്നത്‌. ആകെ വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ– 17,25,449.- പുരുഷൻമാർ–- 16,29,149, ട്രാൻസ്ജെൻഡർ–- 48. ഇവരിൽ 34,453 പേർ പുതിയ വോട്ടർമാരാണ്‌. 19,150 പുരുഷൻമാരും 15,303 സ്‌ത്രീകളും.
election
ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളിൽ 3459 ബൂത്തുകൾ പഞ്ചായത്തിലാണ്‌. 516 ബൂത്തുകളാണ്‌ നഗരസഭകളിലുള്ളത്‌. 100 പ്രശ്നബാധിത ബൂത്തുകളുണ്ട്‌. 56 ബൂത്തുകളിൽ വെബ്കാസ്റ്റിങും 44 എണ്ണത്തിൽ വീഡിയോ കവറേജുമുണ്ടാകും. 19,875 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചു. 31,000 ഉദ്യോഗസ്ഥർ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. 6190 പൊലീസ് ഉദ്യോഗസ്ഥരാണ്‌ ബൂത്തുകളിലുള്ളത്‌. ഇതിൽ 1503 പേർ സ്‌പെഷൽ പൊലീസ് ഉദ്യോഗസ്ഥരാണ്‌. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം സിറ്റി, ഇടുക്കി ജില്ലകളിൽനിന്നും ഉദ്യോഗസ്ഥർ ജില്ലയിലുണ്ട്‌. 304 സെൻസിറ്റീവ് ബൂത്തുകളിലും 50 സെൻസിറ്റീവ് പിക്കറ്റിലും പ്രത്യേകമായി പൊലീസിനെ നിയോഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!