HomeNewsCrimeTresspassingപഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് അറസ്റ്റിൽ

പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് അറസ്റ്റിൽ

mpa-latheef

പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് അറസ്റ്റിൽ

മേലാറ്റൂർ :കീഴാറ്റൂർ പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകനും കുറ്റിപ്പുറം സ്വദേശിയുമായ എം.പി.എ ലത്തീഫിനെ പൊലിസ് അറസ്റ്റു ചെയ്തു. കുറ്റിപ്പുറം പൊലിസ് കസ്റ്റഡിയിലെടുത്ത ലത്തീഫിനെ ഇന്നലെ രാത്രി 11.30 ഓടെ മേലാറ്റൂർ പൊലിസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ ലത്തീഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതാടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
mpa-latheef
മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കഴിഞ്ഞ ദിവസം മേലാറ്റൂർ പൊലിസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കിഴാറ്റൂർ പഞ്ചായത്ത്​ ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തുവെന്ന പഞ്ചായത്ത്​ സെക്രട്ടറി കൊല്ലം സ്വദേശി എസ്‌. രാജേഷ്​ കുമാർ നൽകിയ പരാതിയിലാണ് മേലാറ്റൂർ പൊലീസ്​ കേസെടുത്തത്​. പി.എ പൗരന്​ പുറമെ മേലാറ്റൂർ സ്വദേശി ശിവദാസൻ, പാണ്ടിക്കാട്​ സ്വദേശി നഹാസ്​, വാഴക്കാട്​ സ്വദേശി കുഞ്ഞിക്കോയ, മമ്പാട്​ സ്വദേശി മുസ്​തഫ തുടങ്ങി മറ്റു കണ്ടാലറിയാവുന്ന ഏഴുപേർക്കു മെതിരെയാണ്​ കേസെടുത്തത്​. ഓഫിസിന്​ തീയിട്ട മുജീബ്​ റഹ്​മാന്​ ലൈഫ്​ പദ്ധതിയിൽ വീട് ലഭിക്കാത്തത് ഉദ്യോഗസ്​ഥരുടെ അഴിമതികൊണ്ടും നിരുത്തരവാദപരമായ സമീപനം കൊണ്ടണെന്നും ആരോപിച്ച്​ 40 മിനിറ്റോളം ഔദ്യോഗിക കൃത്യനിർവഹണം തടസ്സ​ പെടുത്തിയെന്ന്​ കാണിച്ച്​ നൽകിയ പരാതിയിലാണ്​ കേസ്​. ശനിയാഴ്​ച ഉച്ചയോടെയാണ്​ 20ലേറെ പേർ പഞ്ചായത്ത്​ ഓഫിസിലെത്തി ബഹഹളമുണ്ടാക്കിയത്​. ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ സെക്രട്ടറി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!