HomeNewsNRIഅർജുൻ അത്തിമുത്തുവിൻ്റെ ജയിൽ മോചനം; കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും

അർജുൻ അത്തിമുത്തുവിൻ്റെ ജയിൽ മോചനം; കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും

kuwait-abid-hussain-thangal

അർജുൻ അത്തിമുത്തുവിൻ്റെ ജയിൽ മോചനം; കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും

മലപ്പുറം : കുവൈത്ത്‌ സർക്കാർ ജീവപര്യന്തം തടവിനു ശിക്ഷിച്ച തമിഴ്നാട് സ്വദേശി അർജുൻ അത്തിമുത്തുവിനെ ജയിൽമോചിതനാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഷാഫി ചാലിയം, കുവൈത്ത്‌ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽസെക്രട്ടറി സിറാജ് എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യമറിയിച്ചത്.
kuwait-abid-hussain-thangal
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. 2013 സെപ്‌റ്റംബർ 21-ന് മലപ്പുറം സ്വദേശിയായ അബ്ദുൾവാജിദിനെ വധിച്ച കുറ്റത്തിനാണ് അർജുന് കുവൈത്ത്‌ കോടതി വധശിക്ഷ വിധിച്ചത്. കുവൈത്തിലെ ജലീബിൽ ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ചോരപ്പണത്തിന്റെ കാര്യത്തിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഇടപെട്ട് 25 ലക്ഷം രൂപ നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ചു. ബാക്കി അഞ്ചുലക്ഷം രൂപ അർജുന്റെ കുടുംബവും സമാഹരിച്ചു. അങ്ങനെയാണ് വധശിക്ഷ ജീവപര്യന്തമായി ചുരുക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!