HomeNewsEducationNewsകുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇരുപത്തി ഒൻപതാമത് ബാച്ചിന് തുടക്കം

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇരുപത്തി ഒൻപതാമത് ബാച്ചിന് തുടക്കം

mesce-25th-batch

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇരുപത്തി ഒൻപതാമത് ബാച്ചിന് തുടക്കം

കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. ഇരുപത്തി ഒൻപതാമത്
ബാച്ചിന്റെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ എം എൽ എ നിർവഹിച്ചു. ഏത് കോഴ്സ് പഠിക്കണം എന്ന് തീരുമാനിക്കേണ്ടത് ആത്യന്തികമായി കുട്ടികൾ തന്നെയാണ് എന്നും, തൊഴിൽ ക്ഷമത നേടാൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ശ്രമിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലപ്പുറം ജില്ലാ ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ താജുദീൻ കുട്ടി ജെ മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയും നിയമങ്ങളും ശരിയാം വിധം മനസിലാക്കി സഹവർത്തിത്വത്തോടെയാണ് ജനങ്ങൾ ജീവിക്കേണ്ടത് എന്ന് അദ്ദേഹം ഓർമപ്പെടുത്തി. ലഹരി വസ്തുക്കൾ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. ഇ. എസ് ജനറൽ സെക്രട്ടറി കടവനാട് മുഹമ്മദ്, കോളേജ് സെക്രട്ടറി കെ. വി. ഹബീബുള്ള, ട്രഷറർ എ. ജബ്ബാറലി, ജോയിൻ്റ് സെക്രട്ടറി സി.പി മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നിസ ഐ. അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സജീർ കാരാട്ടിൽ സ്വാഗതവും ഡോ. സുനീഷ് പി. യു. നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!