HomeNewsCrimeകാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ

കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ

hand-cuff

കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ

ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചു‌കുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തലക്കും കഴുത്തിനും പെരിക്കേറ്റ കുഞ്ഞിനെ വളാഞ്ചേരി നടക്കാവിൽ അസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വളാഞ്ചേരി കാവുംപുറം കാളിയാലയില്‍ വാടകയ്ക്ക് താമസിക്കുന്ന വടകര ഒല്ലാഞ്ചേരി മുഹമ്മദ് (34) ആണ് അറസ്റ്റിലായത്. മകന്‍ ഷഹദിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് മുഹമ്മദിന്റെ ഭാര്യ വളാഞ്ചേരി സ്വദേശി ഫൗസിയയുടെ പരാതിയിലാണ് കേസ്. വളാഞ്ചേരി സി.ഐ കേസ് രജിസ്റ്റര്‍ചെയ്തു. മുഹമ്മദിനെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.കൊലപാതകക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെനടന്ന സംഭവത്തെക്കുറിച്ച് പോലീസ്: മുഹമ്മദുമായി സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ ഏതാനും മാസങ്ങളായി ഭാര്യ ഫൗസിയ കാവുംപുറത്തെ കാളിയാലയിലുള്ള വാടകവീട്ടിലാണ് താമസം. ഏര്‍വാടിയിലായിരുന്ന മുഹമ്മദ് ബുധനാഴ്ച രാവിലെ വീട്ടിലെത്തി കൂടെവരാന്‍ ഫൗസിയയോട് ആവശ്യപ്പെട്ടു. വരുന്നില്ലെന്നായിരുന്നു ഫൗസിയയുടെ മറുപടി. ഈ സമയം ഫൗസിയയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടിയെയുമെടുത്ത് മുഹമ്മദ് ഓടി. ഫൗസിയ കരഞ്ഞ് ബഹളംവെച്ചതിനെ തുടര്‍ന്ന് സഹോദരന്മാര്‍ മുഹമ്മദിനെ പിന്തുടര്‍ന്നു. കുട്ടിയെ തറയിലെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദിനെ സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്പിച്ചു.

സംഭവമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ്, ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരായ നവാസ് കൂരിയാട്, മുഹ്‌സിന്‍ പരി എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments

Leave A Comment

Don`t copy text!