HomeNewsEducationസിവിൽ സർവ്വീസസ്: വളാഞ്ചേരി സ്വദേശിക്ക് 33ആം റാങ്ക്

സിവിൽ സർവ്വീസസ്: വളാഞ്ചേരി സ്വദേശിക്ക് 33ആം റാങ്ക്

സിവിൽ സർവ്വീസസ്: വളാഞ്ചേരി സ്വദേശിക്ക് 33ആം റാങ്ക്

വളാഞ്ചേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 33ാം റാങ്ക് നേടി വളാഞ്ചേരി സ്വദേശി നാടിന് അഭിമാനമായി. വളാഞ്ചേരി കാവുംപുറം മാമ്പഴിക്കളത്തില്‍ ജയരാജനുണ്ണിയുടെ മകന്‍ ഒ. ആനന്ദാണ് (24) ഉന്നത വിജയം നേടിയത്. സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ലഭിച്ചു. വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91 ശതമാനം മാര്‍ക്ക് നേടി വിജയിച്ച ശേഷം തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂളിലായിരുന്നു പ്ളസ് ടു പഠനം. 93 ശതമാനം മാര്‍ക്ക് നേടി. എന്‍ജിനീയറിങ് പരീക്ഷയില്‍ 363ാം റാങ്കുണ്ടായിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയിലായിരുന്നു ഐ.എ.എസ് പരിശീലനം. ജയരാജനുണ്ണി-മിനി ദമ്പതികളുടെ ഏകമകനാണ് ആനന്ദ്. പിതാവ് വളാഞ്ചേരി ടൗണില്‍ വ്യാപാരിയും മാതാവ് മാവണ്ടിയൂര്‍ ബ്രദേഴ്സ് എച്ച്.എസ്.എസില്‍ അധ്യാപികയുമാണ്.

 

Summary: O Anand, a resident from Valanchery has secured 33rd rank in the civil services examinations.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!