HomeNewsAccidentsകുറ്റിപ്പുറത്തിനടുത്ത് മാണൂരിൽ സുരക്ഷാ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിക്കാൻ ശ്രമം

കുറ്റിപ്പുറത്തിനടുത്ത് മാണൂരിൽ സുരക്ഷാ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിക്കാൻ ശ്രമം

Manoor-soil-accident

കുറ്റിപ്പുറത്തിനടുത്ത് മാണൂരിൽ സുരക്ഷാ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിക്കാൻ ശ്രമം

കാലടി: മാണൂരിൽ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. ഇന്നുച്ചക്ക് രണ്ടരയോടെയാണ് സംഭവം. മാണൂരിലെ ഒരു സ്കൂളിന്റെ സമീപമുള്ള സ്ഥലത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉയർന്ന പ്രദേശത്ത് നിന്ന് മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. താഴ് ഭാഗത്ത് മതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിൽ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇയാളെ പുറത്തെത്തിക്കാനായി ശ്രമം നടത്തിവരികയാണ്. അഗ്നിരക്ഷാസേനാാംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി വരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!