HomeNewsDisasterFloodകൊടുമുടിയിൽ വീടുകളിൽ വെള്ളംകയറി

കൊടുമുടിയിൽ വീടുകളിൽ വെള്ളംകയറി

flood-kodumudi

കൊടുമുടിയിൽ വീടുകളിൽ വെള്ളംകയറി

ഇരിമ്പിളിയം: മഴ ശക്തമായതോടെ ഇരിമ്പിളിയം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തൂതപ്പുഴയുടെ തീരത്തുള്ള കൊടുമുടി മേഖലയിലാണ് വെള്ളം കയറിയത്. മഴ തുടർന്നാൽ പത്തോളം വീടുകളിൽ വെള്ളം കയറുമെന്ന് പ്രദേശവാസികൾ പറയുന്നു. മാപ്പിളപ്പറമ്പിൽ ജയൻ, പാലക്കണ്ണി മുജീബ്, മുണ്ടങ്ങത്തൊടി റഫീഖ്, കൂളത്ത് കൃഷ്ണകുമാർ, ചെമ്പ്രമാരിൽ മാധവൻ, ചെമ്പ്രമാരിൽ കാളി, ചെമ്പ്രമാരിൽ സുബ്രൻ, മുണ്ടത്തൊടി കുഞ്ഞിപാത്തുമ്മ, വിളക്കത്രത്തൊടി ഗംഗാധരൻ എന്നിവരുടെ കുടുംബങ്ങളാണ് വെള്ളം കയറുമെന്ന ഭീഷണിയിൽ കഴിയുന്നത്. തിരൂർ ആർ.ഡി.ഒ. പ്രേമചന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.എ. ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, ബ്ലോക്ക് അംഗം ഫസീല, വാർഡ് അംഗം മമ്മു പാലോളി, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരായ രാജേഷ് ജി. പിള്ള, ബി.ഡി.ഒ. കെ. അജിത, ജി.ഇ.ഒ. സാബു സാൽവനോസ്, വില്ലേജ് ഓഫീസർ വി. രാജു, അസിസ്റ്റന്റ് ഓഫീസർ രാജേഷ്, ബ്ലോക്ക് ഓഫീസർമാരായ രജീഷ്, ബിജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വെള്ളം കയറാൻ സാധ്യതയുള്ള വീട്ടുകളിൽ കഴിയരുതെന്നും ബന്ധുവീടുകളിലേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!