HomeNewsCrimeDrugഒന്നര കോടിയുടെ ലഹരി മരുന്നുകളുമായി അഞ്ച് പേർ കല്പകഞ്ചേരിയിൽ പിടിയിൽ

ഒന്നര കോടിയുടെ ലഹരി മരുന്നുകളുമായി അഞ്ച് പേർ കല്പകഞ്ചേരിയിൽ പിടിയിൽ

kalpakanchery-drug-arrest

ഒന്നര കോടിയുടെ ലഹരി മരുന്നുകളുമായി അഞ്ച് പേർ കല്പകഞ്ചേരിയിൽ പിടിയിൽ

കല്പകഞ്ചേരി: ഒന്നര കോടിയുടെ ലഹരി മരുന്നുകളുമായി അഞ്ച് പേർ കല്പകഞ്ചേരിയിൽ പിടിയിൽ. വൈലത്തൂരിൽ മയക്കുമരുന്ന് കൈമാറ്റം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ലോക്ക്ഡൗണിനിടയിലും ജില്ലയിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന എം.ഡി.എം.എ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ്, ഹാഷിഷ് ഓയിൽ, കഞ്ചാവ്, തമിഴ്നാട് മദ്യം എന്നിവ പിടികൂടിയത്.
Ads
പ്രതികളായ കോഴിച്ചെന പരേടത്ത് മുഹമ്മദ്‌ ഷബീബ് (25), വൈരങ്കോട് കാക്കൻ കുഴി മുബാരിസ് (26), വാളക്കുളം കോഴിക്കൽ റെമീസ് സുഹസാദ് (24), കോഴിച്ചെന വലിയപറമ്പിൽ മുഹമ്മദ്‌ ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടിൽ അഹമ്മദ്‌ സാലിം (21) എന്നിവരെയാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലും മരുന്നുകൾ കൊണ്ട് വരുന്ന വാഹനങ്ങളിലുമായാണ് പ്രതികൾ മയക്കുമരുന്ന് ജില്ലയിൽ എത്തിച്ചു ആവശ്യക്കാർക്ക് വിതരണം ചെയുന്നത്. ഇങ്ങനെ എത്തുന്ന കഞ്ചാവ് പ്രതികൾ ചെറിയ പാക്കറ്റുകൾ ആക്കി 500,2500,4000 രൂപകളുടെ പാക്കറ്റുകളാക്കി ആണ് ആവശ്യക്കാർക്ക് വിതരണം നടത്തുന്നത്.
cuff
‘എസ് കമ്പനി’ എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് പരിചയമുള്ള ആളുകൾക്ക് മാത്രമേ കഞ്ചാവ് നൽകുകയുളൂ. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഏജൻ്റുമാർ വിതരണത്തിനും വിതരണം ചെയ്യുന്ന സമയം പൊലീസിനെ നിരീക്ഷിക്കുന്നതിനായും പ്രവർത്തിക്കുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നും സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവർ ആളൊഴിഞ്ഞ സ്ഥലത്തു വെച്ചു അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാർക്ക് അയച്ചു കൊടുക്കുകയും ഏജന്റ് എത്തി ലഹരി മരുന്ന് കലക്ട് ചെയ്തു കഴിഞ്ഞാൽ അയച്ച സന്ദേശം ഫോണിൽ നിന്ന് നീക്കം ചെയ്യുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ മാർഗത്തിലൂടെ മാത്രമാണ് ഇവർ പണം കൈമാറിയിരുന്നത്.
kalpakanchery-drug-arrest
ഏജൻ്റുമാർ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഇത്തരത്തിൽ എം.ഡി.എം.എ ശേഖരിച്ചു വൈലത്തൂർ-കരിങ്കപ്പാറ റോഡിൽ സംഘത്തിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കറുത്ത നിസാൻ മൈക്ര കാറിൽ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും കാറിൽ നിന്നുമായി കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു. പ്രതികൾ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുക്കുകയും ചെയ്തു.

ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കഞ്ചാവും തമിഴ്നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പരപ്പനങ്ങാടി ഭാഗത്തു വിതരണം ചെയ്യാൻ പോയിട്ടുണ്ടെന്നു മനസ്സിലാക്കുകയും പ്രതിയായ സൈഫുദ്ധീൻ എന്നയാളെ കഞ്ചാവ് വാങ്ങാണെന്ന വ്യാജന വിളിച്ചു വരുത്തി അന്വേഷണ സംഘം സഹസികമായി പിന്തുടർന്നു പരപ്പനങ്ങാടി പായനിങ്ങൽ വെച്ച് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 6 കുപ്പി തമിഴ്നാട് മദ്യവും 175 ഗ്രാം കഞ്ചാവും 1 ബോട്ടിൽ ഹാഷിഷ് ഓയിലും ഇയാളുടെ അടുത്ത് നിന്നും പിടിച്ചെടുത്തു കഞ്ചാവ് വിതരണം ചെയാൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.

ഇയാൾ കഞാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കു ദിവസേന 20 പാക്കറ്റുകൾ വിൽക്കാറുണ്ടെന്നും തമിഴ്നാട് മദ്യം 500ml കുപ്പി 1200രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസിനോട് പറഞ്ഞു. ശേഷം സൈഫുദീനിൽ നിന്നും ലഭിച്ച വിവരപ്രകാരം മയക്കുമരുന്നും മദ്യവും സൈഫുദീനു എത്തിച്ചു നൽകുന്ന കഞ്ചാവ് റാക്കറ്റിലെ പ്രധാന കണ്ണികളെ തിരിച്ചറിയുകയും അവരാണ് കൽപകഞ്ചേരി വൈരങ്കോട് ഭാഗങ്ങളിൽ ഏജൻ്റുമാർക്ക് വിതരണം ചെയുന്നത് എന്നും മനസിലാക്കി. അന്വേഷണ സംഘം പ്രതികളായ രഞ്ജിത്ത്, റിയാസ് എന്നിവരെ നമ്പർ ഇടാത്ത ബൈക്കിൽ കഞ്ചാവ് സഹിതം തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. സംഘത്തിലെ മുഴുവൻ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി താനൂർ ഡി.വൈ.എസ്.പി എം.ഐ ഷാജി അറിയിച്ചു.

അന്വേഷണ സംഘത്തിൽ താനൂർ ഡി.വൈ.എസ്.പി എം.ഐ ഷാജിയെ കൂടാതെ പരപ്പനങ്ങാടി എസ്.എച്.ഒ ഹണി.കെ.ദാസ്, കൽപകഞ്ചേരി എസ്.എച്.ഒ റിയാസ് രാജ എന്നിവരും ഡി.വൈ.എസ്.പി സ്‌ക്വാഡിൽ സീനിയർ സി.പി.ഒ സലേഷ് സി.പി.ഒമാരായ ജിനേഷ്, വിനീഷ്, അഖിൽരാജ് എന്നിവരും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!