HomeNewsNostalgiaവളാഞ്ചേരിക്കാരുടെ ‘അബുട്ട്യാക്ക’ ഇനി ഓർമ്മ

വളാഞ്ചേരിക്കാരുടെ ‘അബുട്ട്യാക്ക’ ഇനി ഓർമ്മ

വളാഞ്ചേരിക്കാരുടെ ‘അബുട്ട്യാക്ക’ ഇനി ഓർമ്മ

വളാഞ്ചേരി : വളാഞ്ചേരിയുടെ വികസനക്കുതിപ്പിന് നേതൃത്വം നൽകിയ ജനകീയനേതാവായിരുന്നു ചൊവ്വാഴ്ച അന്തരിച്ച സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ. നാട്ടുകാരുടെ പ്രിയങ്കരനുമായ ‘അബുട്ട്യാക്ക’ എന്ന സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ വളാഞ്ചേരിയുടെ പഴയ മുഖം മാറ്റുന്നതിൽ ജനപ്രതിനിധിയെന്ന നിലയിൽ അധികാരസ്ഥാനത്തിരുന്ന് വലിയ പങ്കാണ് വഹിച്ചത്. വളാഞ്ചേരിയിലെ കൊച്ചുഗ്രാമമായ കാട്ടിപ്പരുത്തിയെ കേന്ദ്രമാക്കി കേരളത്തിനകത്തും പുറത്തും ശാഖകളുള്ള ‘ചങ്ങമ്പള്ളി’യെന്ന ആയുർവേദ വൈദ്യപാരമ്പര്യത്തിലെ കണ്ണിയായിരുന്നു അദ്ദേഹം.
muncipal town hall valanchery
1995 മുതൽ 2005 വരെ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു ഗുരുക്കൾ. ഈ പത്ത് വർഷമാണ് വളാഞ്ചേരിയിൽ പ്രധാന വികസനങ്ങൾ പലതും നടന്നത്. ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ്, നിരാലംബരായ രോഗികളെ പരിചരിക്കുന്ന പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ ക്ലിനിക്, സാംസ്‌കാരിമേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാക്കിയ സ്വരാജ് ലൈബ്രറി, കൃഷിഭവന് സ്വന്തം സ്ഥലത്ത് കെട്ടിടം തുടങ്ങിയതെല്ലാം അദ്ദേഹത്തിന്റെ കാലത്ത് നടന്ന പ്രവർത്തനങ്ങളാണ്.
aboo-yoosuf-gurukkal
തുടർന്ന് 2005 മുതൽ 2010 വരെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. സ്വന്തക്കാരാൽ അവഗണിക്കപ്പെട്ടവരെയും കുടുംബങ്ങളിൽ ഒറ്റപ്പെട്ടവരെയും ചേർത്തുപിടിക്കാൻ ബ്ലോക്കിന്റെ കീഴിൽ പകൽവീടെന്ന പുതിയൊരു പാർപ്പിടകേന്ദ്രം ആരംഭിച്ച് അവിടെയും തന്റെ സാന്നിധ്യം വേറിട്ടതാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!