HomeNewsLaw & Orderകൊളമംഗലം കോതേതോട് വിഷയം; കോടതി വിധി നടപ്പാക്കി നഗരസഭ

കൊളമംഗലം കോതേതോട് വിഷയം; കോടതി വിധി നടപ്പാക്കി നഗരസഭ

enroachment-recapturing-kolamangalam

കൊളമംഗലം കോതേതോട് വിഷയം; കോടതി വിധി നടപ്പാക്കി നഗരസഭ

വളാഞ്ചേരി: കുളമംഗലത്ത് കോതേതോട് കയ്യേറ്റത്തിൽ കേരള ഹൈക്കോടതി വിധി നടപ്പാക്കി വളാഞ്ചേരി നഗരസഭ. കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തി കയ്യേറിയ മുഴുവൻ സർക്കാർ ഭൂമിയും തിരിച്ചുപ്പിടിച്ചു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് നടപടികൾ പൂർത്തിയാക്കിയത്. തോടിൻ്റെ പാർശ്വഭിത്തിയുടെ പുനർനിർമ്മാണ സമയത്തുണ്ടായ കയ്യേറ്റമാണ് വിവാദങ്ങളുടെ തുടക്കം. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുക്കാർ രൂപീകരിച്ച തോട് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കേസിൽ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ടും സർവയരുടെ നേതൃത്വത്തിൽ അളന്ന് സ്കെച്ചും സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി കയ്യേറ്റ വിഷയത്തിൽ ആറു മാസത്തിനകം സർക്കാർ ഭൂമിയും വഴിയും വേർതിരിക്കാൻ ഉത്തരവിട്ടു. ജില്ലാ സർവയറുടെ നേതൃത്വത്തിൽ സ്ഥലം കമ്പിവേലി കെട്ടി തിരിച്ചുപിടിച്ചു. നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിജു ഫ്രാൻസിസ്, വളാഞ്ചേരി എസ്.എച്.ഒ കെ.ജെ ജിനേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!