HomeNewsPublic Issueവിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി

വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി

vadakkumpuram-pta-amla

വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി

എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌ എന്നിവർ ചേർന്നാണ് കരേക്കാട് നമ്പൂതിരിപ്പടിയിൽ വെച്ച് നിവേദനം നൽകിയത്.
vadakkumpuram-pta-amla
തുടർന്ന് തകർന്ന റോഡിന്റെ ഭാഗത്ത് എം.എൽ.എ സന്ദർശനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർ പി നസീറ ബാനു, പി.ടി.എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, മുൻ പി.ടി.എ വൈസ് പ്രസിഡന്റ്‌ എ കെ അബൂബക്കർ ഹാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി അഷ്‌റഫ്‌, സാമൂഹ്യ പ്രവർത്തകരായ വി പി മാനു ഹാജി, പി അഷ്‌റഫ്‌, വികാസ് ക്ലബ്ബ് സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു. വർഷങ്ങളായി പി.ടി.എ ഈ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌, എടയൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എ കെ അബൂബക്കർ ഹാജിയും വി പി അലി അക്ബർ മാസ്റ്ററും എം.എൽ.എ ക്ക് വിശദീകരിച്ച് നൽകി. വരും പദ്ധതികളിൽ ഏതിലെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാം എന്ന് എം.എൽ.എ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!