HomeNewsProtestകുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി

v4kuttipuram-march

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി

കുറ്റിപ്പുറം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി.’വി ഫോർ കുറ്റിപ്പുറം’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘കുടിവെള്ളം തരൂ, ജീവൻ നിലനിർത്താൻ’ എന്ന മുദ്രവാക്യവുമായി മാർച്ച് നടത്തിയത്.
v4kuttipuram-march
കുറ്റിപ്പുറത്തെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. മുള്ളൂർക്കടവ്, ജലനിധി എന്നീ പദ്ധതികളുണ്ടെങ്കിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണിവിടെ.ഈ അവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ടായിരുന്നു സമരം. ആവശ്യമുന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനവും നൽകി.ഏഴുദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പുനൽകി.
v4kuttipuram-march
പഞ്ചായത്തോഫീസ് മാർച്ചും ധർണയും ‘വി ഫോർ കുറ്റിപ്പുറം’ ചെയർമാൻ പി.കെ. മുഹമ്മദാലി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ എ. അസ്‌കർ, എം.പി.എ. ലത്തീഫ്, റസാക്ക് കുറ്റിപ്പുറം, മണി, മിഥിലാജ്, താഹിർ, ഷെഫീഖ് കുറ്റിപ്പുറം, ഹാരിസ്, ബഷീർ, കോയ, ഷാജി എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!