HomeNewsElectionവളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി

വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി

udf-valanchery-manifesto

വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി

വളാഞ്ചേരി : അടിസ്ഥാന സൗകര്യ വികസനത്തിനും സമൂഹവളർച്ചയ്ക്കും ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ബൃഹത്തായ പദ്ധതി തയ്യാറാക്കുമെന്ന് പത്രിക പറയുന്നു. സുരക്ഷിതനഗരം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദേശീയപാതയിൽ ഐറിഷ് മോഡൽ പദ്ധതി, പ്രവാസി സംരംഭകർക്ക് പ്രോത്സാഹനം, നെൽക്കൃഷിക്ക് സംരക്ഷണം, കർഷകർക്ക് പ്രത്യേക സഹായം, പരമ്പരാഗത കർഷകർക്ക് ആദരം എന്നിവയും നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ്‌സ്റ്റാൻഡും നഗരത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ഓട്ടോ-ടാക്സി സ്റ്റാൻഡും നിർമിക്കും. കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുക, പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കുക, ആധുനിക റീതിയിലുള്ള സ്റ്റേഡിയംനിർമാണം തുടങ്ങിയവയും നടപ്പാക്കുമെന്ന് പത്രിക ഉറപ്പുനൽകുന്നു.
udf-valanchery-manifesto
ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രകാശനം നിർവഹിച്ചു. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, സലാം വളാഞ്ചേരി, ടി.കെ. ആബിദലി, അഷറഫ് അമ്പലത്തിങ്ങൽ, എൻ. മുഹമ്മദാലി, പാറയിൽ മുഹമ്മദ്, പി. ഹബീബ് റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!